ദൈവനിന്ദാക്കുറ്റം: ആസന്നമായ മാറ്റം പ്രതീക്ഷിച്ച് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍

ദൈവനിന്ദാക്കുറ്റം: ആസന്നമായ മാറ്റം പ്രതീക്ഷിച്ച് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍

ഇസ്ലാമബാദ്: രാജ്യത്ത് സമീപകാലത്തുണ്ടായ ചില സംഭവവികാസങ്ങളെ തുടര്‍ന്ന് ദൈവനിന്ദാക്കുറ്റം നിയമത്തിന്റെ കാര്യത്തില്‍ മാറ്റങ്ങളുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍. ഇസ്ലാമിക് ഐഡിയോളജി കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഖാന്‍ ഷെറനായ് അടുത്തയിടെ ദൈവനിന്ദാനിയമം പുന: പരിശോധിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നത് ഈ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. ദൈവനിന്ദാ നിയമം പലരും ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍ ഈ നിയമം പുന: പരിശോധിക്കുമെന്ന പ്രഖ്യാപനം വളരെ പ്രതീക്ഷ നല്കുന്നതായി ലാഹോര്‍ ആര്‍ച്ച് ബിഷപ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ഷാ പറഞ്ഞു.

You must be logged in to post a comment Login