ദൈവമക്കളാവുകയെന്നത് നമ്മുടെ ഡിഎന്‍എയില്‍ ഉള്ളതാണെന്ന് ഫ്രാന്‍സിസ് പാപ്പ

ദൈവമക്കളാവുകയെന്നത് നമ്മുടെ ഡിഎന്‍എയില്‍ ഉള്ളതാണെന്ന് ഫ്രാന്‍സിസ് പാപ്പ

റോം: പാപം നമ്മെ ദൈവത്തില്‍ നിന്ന് അകറ്റുമെങ്കിലും ചെയ്തപാപത്തിന്റെ പേരില്‍ അവിടുന്ന് നമ്മെ ഒരിക്കും തനിച്ചാക്കുകയില്ല. ദൈവത്തിന്റെ സമ്മാനമായ യേശുവിലൂടെയും പരിശുദ്ധാത്മാവിലൂടെയും ദൈവത്തിങ്കലേക്ക് തിരിച്ചുവരുന്നതിനായുള്ള അവസരം അവിടുന്നു നമുക്കായി ഒരുക്കുന്നു.

‘യേശുവിന്റെ ഭൂമിയിലെ ദൗത്യം പൂര്‍ത്തിയാകുന്നത് പരിശുദ്ധാത്മാവിനെ അയക്കുന്നതിലൂടെയാണ്. ഇതുനമുക്ക് അവിടുത്തെ മകന്റെയും മകളുടെയും സ്ഥാനം തിരികെ നല്‍കുന്നു,’ ഫ്രാന്‍സിസ് പാപ്പ വിശ്വാസികളോടായി പറഞ്ഞു.

“ദൈവം നമ്മെ രൂപപ്പെടുത്തിയത് അവിടുത്തെ ഛായയിലാണ്. അത് നമ്മുടെ ഡിഎന്‍എയില്‍ തന്നെയുള്ളതാണ്. ആത്മാവിനെ നല്‍കിയത് ദൈവമാണ്. ഇതേ ആത്മാവുതന്നെയാണ് നമ്മെ ദൈവത്തിങ്കേയ്ക്ക് നയിക്കുന്നതും,” സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പാപ്പയുടെ സന്ദേശം ശ്രവിക്കുന്നതിനായി ഒത്തുകൂടിയ വിശ്വാസികളോടായി അദ്ദേഹം പറഞ്ഞു.
.

You must be logged in to post a comment Login