ദൈവവിരോധിയെ കണ്ട വി. യോഹന്നാന്റെ നിര്‍ദയ പ്രതികരണം

ദൈവവിരോധിയെ കണ്ട വി. യോഹന്നാന്റെ നിര്‍ദയ പ്രതികരണം

‘മതനിന്ദയ്‌ക്കെതിരെ’ എന്ന പേരില്‍ വി. ഇറനിയൂസ് രണ്ടാം നൂറ്റാണ്ടിലെഴുതിയ പുസ്തകത്തില്‍ ക്രിസ്തുവിന്റെ അപ്പസ്‌തോലനായിരുന്ന വി. യോഹന്നാനെക്കുറിച്ച് വിവരിക്കുന്നുണ്ട്. വി. യോഹന്നാന്റെ ശിഷ്യനായിരുന്ന വി. പോളികാര്‍പ്പില്‍ നിന്നുമാണ് വി. ഇറനിയൂസിന്‌
അപ്പസ്‌തോലനെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. വി. ഇറനിയൂസ് പോളികാര്‍പിന്റെ ശിഷ്യനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ്.

1-ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ജീവിച്ചിരുന്ന ദൈവനിഷേധിയാണ് സെറിന്തസ്. കന്യകയുടെ ഗര്‍ഭധാരണം ഇയാള്‍ നിഷേധിക്കുക മാത്രമല്ല, യേശുവിനെ ക്രിസ്തുവായ് കാണാനോ ഇയാള്‍ മുതിര്‍ന്നില്ല. ക്രിസ്ത്യാനികളെല്ലാം മോശയുടെ നിയമം പാലിക്കണമെന്ന വാദത്തില്‍ വിശ്വസിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം.

ഒരിക്കല്‍ വി. യോഹന്നാന്‍ പ്രദേശത്തെ പൊതുകുളിമുറിയില്‍ പ്രവേശിക്കാനിടയായി. അവിടെവച്ച് മേല്‍പ്പറഞ്ഞ ദൈവനിഷേധിയെ വി. യോഹന്നാന്‍ കണ്ടു. ഉടനെ കൂടെയുള്ളവരോട് അപ്പസ്‌തോലന്‍ ഇങ്ങനെ ഉറക്കെ വിളിച്ചു പറഞ്ഞു, ‘നമുക്ക് വേഗം പറക്കാം. അല്ലാത്ത പക്ഷം, കുളിമറിയടക്കം താഴെ വീഴും. കാരണം, സത്യത്തിന്റെ ശത്രുവായ സെറിന്തസാണ് ഇതിനകത്തുള്ളത്.’

സുവിശേഷത്തിലെ സത്യത്തിന് വി. യോഹന്നാന്‍ എത്രത്തോളം പ്രാധാന്യം നല്‍കിയിരുന്നുവെന്ന് അപ്പസ്‌തോലന്റെ ഈ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. അപ്പസ്‌തോലന്റെ പിന്‍ഗാമികളായ ബിഷപ്പുമാര്‍ ഇന്നത്തെകാലത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അത്ഭുതമായിരിക്കും.

You must be logged in to post a comment Login