ദൈവവിശ്വാസവും സഹജീവികളോടുള്ള കാരുണ്യവും ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍

ദൈവവിശ്വാസവും സഹജീവികളോടുള്ള കാരുണ്യവും ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍

ബാംഗ്ലൂര്‍: ദൈവവിശ്വാസവും സഹജീവികളോടുള്ള കാരുണ്യവും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍പോലെയാണെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. അഖിലേന്ത്യ ദൈവശാസ്ത്ര കമ്മീഷന്റെ കര്‍ണാടക റീജനല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാണ്ഡ്യരൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ സിഎംഐ ഉദ്ഘാടനം ചെയ്തു. പാലാ രൂപതാമെത്രാനും അഖിലേന്ത്യ ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രഭാഷണം നടത്തി. ദൈവശാസ്ത്ര സമ്മേളനത്തില്‍ റവ.ഡോ.ജോസഫ് പാംപ്ലാനി, റവ.ഡോ തോമസ് കൊല്ലംപറമ്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് നേതൃത്വം നല്കി.

You must be logged in to post a comment Login