ദൈവശബ്ദം പതിവ് തെറ്റിച്ചില്ല; 18 യുവതികള്‍ക്ക് മംഗല്യഭാഗ്യം

ദൈവശബ്ദം പതിവ് തെറ്റിച്ചില്ല; 18 യുവതികള്‍ക്ക് മംഗല്യഭാഗ്യം

hqdefaultതൃശൂര്‍: എല്ലാ വര്‍ഷവും ശക്തന്‍ മാര്‍ക്കറ്റില്‍ നടത്തുന്ന ദൈവശബ്ദം കണ്‍വന്‍ഷന് ശേഷം മിച്ചം വരുന്ന പണം ഉപയോഗിച്ച് നിര്‍ദ്ധനയുവതികളുടെ വിവാഹം നടത്തുന്ന പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല.പതിനെട്ട് യുവതികളാണ് ഈ വര്‍ഷം ദൈവശബ്ദം കണ്‍വന്‍ഷന്റെ നീക്കിയിരിപ്പ് തുകയില്‍ നിന്ന് സ്വപ്‌നങ്ങള്‍ കൈപ്പറ്റി കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്.അതിരൂപതയിലെ ഉദാരമതികളുടെ പങ്കുവയ്ക്കലും ഇതിന് പിന്നിലുണ്ട്. ഇതുവരെ 166 യുവതികളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ ദൈവശബ്ദത്തിന് കഴിഞ്ഞിട്ടുണ്ട്. ഫാ. ഷാജന്‍ തേര്‍മഠമാണ് ദൈവശബ്ദത്തിന് നേതൃത്വം കൊടുക്കുന്നത്. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം ബസിലിക്കയില്‍ നടത്തിയ അനുമോദന സമ്മേളനം തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു..

You must be logged in to post a comment Login