ദൈവശാസ്ത്രകാഴ്ചപ്പാടുകളില്‍ സഭയുടെ തനതായ സംഭാവനകള്‍ പ്രതിഫലിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ദൈവശാസ്ത്രകാഴ്ചപ്പാടുകളില്‍ സഭയുടെ തനതായ സംഭാവനകള്‍ പ്രതിഫലിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: സഭയിലെ ദൈവശാസ്ത്ര കാഴ്ചപ്പാടുകള്‍ രൂപീകരിക്കുമ്പോള്‍ സീറോ മലബാര്‍ സഭയുടെ തനിമ പ്രതിഫലിപ്പിക്കാന്‍ ദൈവശാസ്ത്രപണ്ഡിതര്‍ക്ക് സാധിക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ പ്രഥമ സമ്പൂര്‍ണ്ണ ദൈവശാസ്ത്രസമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അധ്യക്ഷത വഹിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രബന്ധം അവതരിപ്പിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തിലെ സീറോ മലബാര്‍ രൂപതകള്‍ക്ക് പുറമെയുള്ള രൂപതകളില്‍ നിന്നുള്ള നാനൂറ് ദൈവശാസ്ത്ര പണ്്ഡിതര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

You must be logged in to post a comment Login