ദൈവസ്‌നേഹത്തിന് അതീതമായി ഒരു പാപിയുമില്ല; ഫ്രാന്‍സിസ് പാപ്പ

ദൈവസ്‌നേഹത്തിന് അതീതമായി ഒരു പാപിയുമില്ല; ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: പാപത്തിന്റെ അടിമത്വത്തില്‍ നിന്ന് മോചനം നേടി പിതാവിങ്കലേക്ക് തിരിച്ചു വരുന്ന ഓരോ പാപിയിലും സന്തോഷം കൊള്ളുന്ന കരുണാമയനായ പിതാവാണ് നമുക്കുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് പറഞ്ഞു.

ദൈവത്തിന്റെ അനുഗ്രഹത്താല്‍ തിരിച്ച് കരകയറാന്‍ സാധിക്കാത്ത ഒരൊറ്റ പാപത്തില്‍ പോലും നാം ഇതു വരെ വിണുപോയിട്ടില്ല. നാം പാപം ചെയ്യുമ്പോള്‍ പോലും, തിരിച്ച് ദൈവത്തിങ്കലേക്ക് വരുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. കാരണം, ദൈവം എപ്പോഴും നമ്മുടെ നന്മ മനസ്സില്‍ കരുതുന്നു. പാപ്പ ഞായറാഴ്ച വത്തിക്കാനില്‍ ഒത്തുകൂടിയ വിശ്വാസികളോട് പറഞ്ഞു.

പാപത്തില്‍ നിന്ന് ദൈവസന്നിധിയിലേക്ക് തിരിയുമ്പോള്‍ നമ്മെകാത്തിരിക്കുന്നത് കുറ്റപ്പെടുത്തുകയോ, പരാതിപറയുകയോ ചെയ്യുന്ന ദൈവമല്ല. മറിച്ച്, നമ്മെ രക്ഷിച്ച്, സന്തോഷത്തോടെയും വലിയ ആഘോഷങ്ങളോടെയും തിരിച്ച് സ്വഭവനത്തിലേക്ക് ആനയിക്കുന്ന ദൈവമാണ്. സുവിശേഷത്തിലെ ധൂര്‍ത്ത പുത്രന്റെ ഉപമ വിവരിച്ച് പാപ്പ കരുണാമയനായ പിതാവിനെ വിശ്വാസികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.

You must be logged in to post a comment Login