ദൈവഹിതം എങ്ങനെ അറിയാം?

ദൈവഹിതം എങ്ങനെ അറിയാം?

Jim-Caviezel-Passion-of-the-Christ-2004ആത്മീയ ജീവിതത്തില്‍ പലരും നേരിടുന്ന ഒരു പ്രശ്‌നമാണിത്. എങ്ങനെ ദൈവഹിതം വിവേചിച്ചറിയാം. ജീവിതത്തിന്റെ ഓരോ നിമിഷവും എന്തെങ്കിലുമൊക്കെ തീരുമാനവും തെരഞ്ഞെടുപ്പും നാം നടത്തിയേ തീരൂ. പലപ്പോഴും ശരിയായ തീരുമാനം ഏതാണെന്ന് ചിന്തിച്ച് നാം അമ്പരിക്കുന്നു. തെറ്റിപ്പോകുമോ എന്നോര്‍ത്ത് വ്യാകുലപ്പെടുന്നു. ദൈവഹിതം ചെയ്യുക എന്നതാണ് ശരി. എങ്കില്‍ ദൈവഹിതം എങ്ങനെ വിവേചിച്ചറിയും?

ദൈവവചനം
ദൈവം സംസാരിക്കുന്ന എറ്റവും പ്രധാനമായ മാര്‍ഗം ബൈബിള്‍ തന്നെയാണ്. സുഭാഷിതങ്ങളില്‍ പറയുന്നതു പോലെ ജ്ഞാനോപദേശങ്ങള്‍ തരാന്‍ ദൈവം ഗുരുക്കന്മാരെ തരും.

പ്രാര്‍ത്ഥിക്കുക
നാം ദൈവശബ്ദം കേള്‍ക്കുന്നുണ്ടോ എന്നോര്‍ത്ത് സംശയിക്കുന്നുണ്ടെങ്കില്‍ ജ്ഞാനത്തിനുള്ള വരത്തിനായി അപേക്ഷിക്കുക (യാക്കോബ് 1: 5). അവിടുത്തെ ജ്ഞാനം നമുക്കു വ്യക്തമായി വെളിപ്പെടുത്തി തരാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക. സംശയിക്കാതെ, വിശ്വസിച്ചുകൊണ്ടു വേണം പ്രാര്‍ത്ഥിക്കേണ്ടത്. കാരണം സംശയിക്കുന്നവന്‍ കാറ്റിലുലയുന്ന
കടലിലെ ഓളം പോലെയാണ് (യാക്കോബ് 1: 6) വിശ്വാസമില്ലെങ്കില്‍ കര്‍ത്താവില്‍ നിന്ന് എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. (യാക്കോബ് 1: 7).

പ്രാര്‍ത്ഥനയില്‍ ദൈവത്തോടു സംസാരിക്കുക, അവിടുത്തെ മറുപടിക്കായി കാത്തിരിക്കുക. എന്നാല്‍ ചോദിക്കുന്നതെല്ലാം അവിടുന്ന് നല്‍കുകയില്ലെന്ന് ഓര്‍മ വയ്ക്കുക. എപ്പോള്‍ എന്തു തരണമെന്ന് കര്‍ത്താവിനറിയാം.

വചനം പഠിക്കുകദൈവവചനം വായിക്കുകയാണ് ദൈവഹിതം അറിയാനുള്ള സുപ്രധാന മാര്‍ഗം. ദൈവസ്വഭാവത്തെ കുറിച്ചും അവിടുന്ന് ഇടപെടുന്ന വഴികളെ കുറിച്ചും വചനം പറഞ്ഞു തരുന്നു. നാം പ്രാര്‍ത്ഥനയില്‍ അവിടുത്തോട് സംസാരിക്കുമ്പോള്‍ ദൈവം നമ്മോട് വചനത്തിലൂടെ സംസാരിക്കുന്നു.

പരിശുദ്ധാത്മാവിന്റെ ശബ്ദം കേള്‍ക്കുക

പരിശുദ്ധാത്മാവ് ദൈവമാണ്. അവിടുന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട്. നമുക്കു വേണ്ടി മാധ്യസ്ഥം വഹിച്ച് സഭയുടെ നന്മയ്ക്കായി തീരുമാനങ്ങളെടുത്തു കൊണ്ട്.

ആത്മാക്കളെ വിവേചിക്കുക

ദൈവത്തില്‍ നിന്നും വ്യക്തിപരമായ സന്ദേശം ലഭിച്ചുവെന്നു തോന്നുണ്ടെങ്കില്‍ നാം വിവേകം പാലിക്കണം (സുഭാ. 4:7) ആത്മാക്കളെ വിവേചിച്ചറിയണം (1 യോഹ. 4: 1) ലോകം ശബ്ദായമാനമാണ്. പലവിചാരങ്ങളുമേറയുണ്ട് നമ്മുടെ മനസ്സില്‍. ശത്രു എപ്പോഴും ദ്രോഹിക്കാന്‍ അടുത്തുണ്ട്. (1 പത്രോസ്. 5: 8). നാം കേട്ട ശബ്ദം ദൈവത്തിന്റെ തന്നെയാണോയെന്ന് വിവേചിച്ച് ഉറപ്പു വരുത്തണം.

നാം കേള്‍ക്കുന്നത് ദൈവശബ്ദമാണോ എന്നു ഉറപ്പു വരുത്താന്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുക.

സന്ദേശങ്ങള്‍ അവ്യക്തവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണോ?

ദൈവം ആശയക്കുഴപ്പമുണ്ടാക്കുന്നവനല്ല. സമാധാനം തരുന്നവനാണ്.
സന്ദേശം ദൈവവചനത്തിനു വിരുദ്ധമാണോ?

ദൈവം സ്വയം നിഷേധിക്കുകയില്ലല്ലോ. 

ഈ സന്ദേശങ്ങള്‍ പാപത്തിലേക്ക് നയിക്കുന്നതാണോ?

ദൈവതാത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ ശരീരത്തിന്റെ ആസക്തികളെ തൃപ്തിപ്പെടുത്തുതയില്ല. (ഗലാ. 5:16)

സംശയനിവാരണത്തിനായി നല്ലൊരു ക്രിസ്തീയ സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ പുരോഹിതന്റെയോ ഉപദേശം തേടാം.

You must be logged in to post a comment Login