ദൈവാശ്രയമാണ് യഥാര്‍ത്ഥ സമ്പത്ത്: ഫ്രാന്‍സിസ് പാപ്പാ

ദൈവാശ്രയമാണ് യഥാര്‍ത്ഥ സമ്പത്ത്: ഫ്രാന്‍സിസ് പാപ്പാ

pop eസമ്പന്നരാവുക എന്നതിന്റെ അര്‍ത്ഥം ദൈവത്തില്‍ ആശ്രയിക്കുക എന്നതാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ക്യൂബന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ക്യൂബയിലെ ഹവാന കത്തീഡ്രലില്‍ പുരോഹിതരോടും സമര്‍പ്പിതരോടും സെമിനാരിക്കാരോടും സംസാരിക്കുകയായിരുന്നു, പാപ്പാ.

‘സമ്പത്ത് നമ്മെ ദരിദ്രരാക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മിലുള്ള നന്മകളെ അത് കവര്‍ന്നെടുക്കുന്നു.’ പാപ്പാ പറഞ്ഞു. ‘ ലോകത്തിന്റെ അരൂപി തന്നെത്തന്നെ ശൂന്യനാക്കി ദരിദ്രനായിത്തീര്‍ന്ന ദൈവപുത്രനെ സ്‌നേഹിക്കുന്നില്ല. അവിടുന്ന് നമുക്കായി ഒന്നുമില്ലാത്തവനായി തീര്‍ന്നു…’

ദാരിദ്ര്യത്തെ അമ്മയെന്നതു പോലെ സ്‌നേഹിക്കാന്‍ പാപ്പാ സമര്‍പ്പിതരെ ആഹ്വാനം ചെയ്തു. ‘ദാരിദ്ര്യം സര്‍പ്പിതജീവിതത്തിന്റെ മതിലും അമ്മയുമാണ്. അത് ദൈവാശ്രയത്തെ ഉത്തേജിപ്പിക്കുന്നു. ലോകമോഹങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്ന മതില്‍ക്കെട്ടാണ് ദാരിദ്ര്യം.’ പാപ്പാ പറഞ്ഞു.

You must be logged in to post a comment Login