ദൈവ കാരുണ്യഭക്തിയുടെ എബിസി

ദൈവ കാരുണ്യഭക്തിയുടെ എബിസി

Divine_Mercyഫ്രാന്‍സിസ് പാപ്പാ കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദൈവകാരുണ്യഭക്തിയെ കുറിച്ച് ചില അറിവുകള്‍:

ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യ മൂന്ന് അക്ഷരങ്ങള്‍ ഓര്‍ത്താല്‍ മതിയാകും ദൈവ കരുണയുടെ ഭക്തിയുടെ അടിസ്ഥാന തത്വങ്ങള്‍ ഓര്‍മവയ്ക്കാന്‍.

A – Ask for His Mercy. ദൈവത്തിന്റെ കാരുണ്യം യാചിക്കുക. നിരന്തരമായ പ്രാര്‍ത്ഥനയിലൂടെയും പശ്ചാത്താപത്തിലൂടെയും ലോകത്തിനു മുഴുവന്‍ വേണ്ടി കരുണയ്ക്കായി യാചിച്ചു കൊണ്ടും ദൈവത്തോട് ചേര്‍ന്നു നില്‍ക്കുക.

B – Be Merciful. കരുണയുള്ളവരായിരിക്കുക. നാം അവിടുത്തെ കരുണ സ്വീകരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അത് നമ്മിലൂടെ മറ്റുള്ളവരിലേക്ക് ഒഴുകണമെന്നും. നമ്മുടെ സ്‌നേഹവും ക്ഷമയും ദൈവത്തിന്റേതിനു സമാനം അപരനിലേക്ക് പ്രവഹിക്കണം.

C – Completely trust in Jesus: ദൈവത്തില്‍ സമ്പൂര്‍ണമായി ആശ്രയിക്കുക. അവിടുത്തെ കരുണയുടെ കൃപകള്‍ നമ്മുടെ ദൈവാശ്രയത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് നാം അറിയണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എത്രയധികമായി നാം ദൈവത്തില്‍ ആശ്രയിക്കുന്നോ അത്രയധികമായി നമുക്ക് കരുണ ലഭിക്കും.

ദൈവകാരുണ്യഭക്തിയുടെ ഉറവിടം

IfranFaustina3

 

പോളണ്ടുകാരിയായ കന്യാസ്ത്രീ സി. ഫൗസ്റ്റീന കോവാല്‍സ്‌കയ്ക്ക് യേശു വെളിപ്പെടുത്തിയതാണ് ദൈവ കരുണയുടെ രഹസ്യങ്ങള്‍. 1930 ലായിരുന്നു, അത്. ദൈവം പ്രദാനം ചെയ്ത ദിവ്യദര്‍ശനങ്ങളെല്ലാം ആത്മീയപിതാവിന്റെ നിര്‍ദേശമനുസരിച്ച് സി. ഫൗസ്റ്റീന 600 പേജുള്ള ഡയറിയില്‍ കുറിച്ചു വച്ചു. 1938 ല്‍ ഫൗസ്റ്റീന മരിക്കുമ്പോഴേക്കും ഈ ഭക്തി പടര്‍ന്നു കഴിഞ്ഞിരുന്നു.

You must be logged in to post a comment Login