ദൈവ സ്‌നേഹം നമ്മെ ഒരിക്കലും വിട്ടുപോകില്ല: കുട്ടികളോട് മാര്‍പാപ്പ

ദൈവ സ്‌നേഹം നമ്മെ ഒരിക്കലും വിട്ടുപോകില്ല: കുട്ടികളോട് മാര്‍പാപ്പ

pope trainവത്തിക്കാനിലെ സാംസ്‌കാരികവിഭാഗവും ഇറ്റാലിയന്‍ റയില്‍വേയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ കുട്ടികളുടെ ട്രെയിനില്‍ എത്തി ഇരുന്നൂറോളം വരുന്ന കുട്ടികളുമായി സംവദിച്ചു. റോമിലെയും ഇറ്റലിയിലെയും വിവിധ ജയിലുകളില്‍ തടവുപുള്ളികളായി കഴിയുന്നവരുടെ മക്കള്‍ക്കാണ് മാര്‍പാപ്പയുമായി സംവദിക്കാനുള്ള അവസരം ലഭിച്ചത്. പാട്ടുകള്‍ പാടിയും വര്‍ത്തമാനങ്ങള്‍ പറഞ്ഞും മാര്‍പാപ്പ കുട്ടികളുമായി ഏറെ നേരം സംസാരിച്ചു. ദൈവത്തിന്റെ അപരിമേയമായ സ്‌നേഹം നമ്മെ വിട്ടുപോകില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

കുട്ടികളിലൊരാള്‍ സമ്മാനമായി നല്‍കിയ വൃക്ഷത്തൈ സ്വീകരിച്ചുകൊണ്ട് ലോകം മുഴുവന്‍ ഇരുട്ടു നിറഞ്ഞിരിക്കുകയാണെന്നും നമ്മുടെ ഉള്ളിലുള്ള പ്രകാശം എങ്ങും പ്രസരിപ്പിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. സ്‌നേഹം കൊണ്ട് ഒരു പുതിയ ലോകം തന്നെ സൃഷ്ടിക്കണം. ദൈവസ്‌നേഹം നമ്മോടൊപ്പം ഉള്ളിടത്തോളം കാലം നമുക്ക് എന്തും സാദ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞു..

You must be logged in to post a comment Login