ധാക്ക ഇരകള്‍ക്ക് വേണ്ടി അനുസ്മരണ ബലി

ധാക്ക ഇരകള്‍ക്ക് വേണ്ടി അനുസ്മരണ ബലി

ധാക്ക: വെളളിയാഴ്ച നടന്ന ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരുടെ നിത്യശാന്തിക്കായി ബംഗ്ലാദേഷ് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ മോണ്‍. ജോര്‍ജ് കോച്ചേരി ഇന്ന് അനുസ്മരണബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. ഒമ്പത് ഇറ്റലിക്കാരുള്‍പ്പടെ ഇരുപത് പേരാണ് ആര്‍ട്ടിസാന്‍ ബേക്കറിയിലെ ഭീകരാക്രമണത്തില്‍ മരണമടഞ്ഞത്. ഇന്നാണ് ശവസംസ്‌കാരം.

ദുരന്തത്തിന് ശേഷം ബംഗ്ലാദേശ് ആര്‍ച്ച് ബിഷപ് ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന് അയച്ച സന്ദേശത്തില്‍, ഈ നിര്‍ണ്ണായകമായ സമയത്ത് ബംഗ്ലാദേശിലെ ക്രൈസ്തവര്‍  ജനങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും രാജ്യമോ ജാതിയോ വംശമോ നോക്കാതെ അന്വേഷിക്കുന്നതിനായി  നേതാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞു.

You must be logged in to post a comment Login