ധൈര്യം അവലംബിച്ച് ദൈവത്തോട് മാപ്പു ചോദിക്കുവിന്‍; മാര്‍പാപ്പ

ധൈര്യം അവലംബിച്ച് ദൈവത്തോട് മാപ്പു ചോദിക്കുവിന്‍; മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ചെയ്തു പോയ പാപങ്ങള്‍ ഓര്‍ത്ത് നാണിക്കുകയോ, അത് ഏറ്റുപറയുന്നതിലൂടെ ഒറ്റപ്പെടുമോ എന്നു ചിന്തിക്കാതെ ധൈര്യപൂര്‍വ്വം അവ ദൈവത്തോട് പറഞ്ഞ് മാപ്പ് ചോദിക്കുകയാണ് വേണ്ടത്. ബുധനാഴ്ചകളിലെ പാപ്പയുടെ ജനറല്‍ ഓഡിയന്‍സില്‍ പങ്കെടുക്കാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയ വിശ്വാസികളോട് പാപ്പ പറഞ്ഞു.

നമ്മുടെ പാപങ്ങളാല്‍ എത്ര തവണയാണ് നാം ഒറ്റപ്പെടല്‍ അനുഭവിച്ചത്. എന്നാല്‍ അപ്പോഴെല്ലാം ധൈര്യപൂര്‍വ്വം എന്റെയടുക്കല്‍ വരുവിന്‍ ഞാന്‍ നിന്നെ ഉപേക്ഷിക്കുകയില്ലയെന്ന് ദൈവം നമ്മോട് പറയുന്നുണ്ടായിരുന്നു. ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി.

നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ലയെന്ന സ്വരം കുമ്പസാരത്തിനിടെ ആരെങ്കിലും ശ്രവിക്കാനിടയായാല്‍ അത് ദൈവത്തിന്റെ കരുണയുടെ സ്വരമാണ്. പാപ്പ പറഞ്ഞു.

You must be logged in to post a comment Login