ധ്യാനം കഴിഞ്ഞു, ഫ്രാന്‍സിസ് പാപ്പയും സംഘവും തിരിച്ചെത്തി

ധ്യാനം കഴിഞ്ഞു, ഫ്രാന്‍സിസ് പാപ്പയും സംഘവും തിരിച്ചെത്തി

വത്തിക്കാന്‍: ഒരാഴ്ചക്കാലത്തെ നോമ്പുകാല ധ്യാനം കഴിഞ്ഞ് ഫ്രാന്‍സിസ് പാപ്പയും റോമന്‍ കൂരിയ അംഗങ്ങളും റോമില്‍ തിരിച്ചെത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് മാര്‍പാപ്പാ റോമില്‍ തിരിച്ചെത്തിയത്. മാര്‍ച്ച് 6 നാണ് ധ്യാനം ആരംഭിച്ചത്. സുവിശേഷത്തില്‍ നിന്നുള്ള ചിന്തകളെ ആധാരമാക്കി ഫാദര്‍ ഏംസ് റോഞ്ചിയാണ് ധ്യാനം നയിച്ചത്. റോമില്‍ നിന്നും 16 മൈല്‍ അകലെയുള്ള അരീസിയ പട്ടണത്തിലായിരുന്നു ധ്യാനം.

You must be logged in to post a comment Login