നഗരത്തിന്റെ വികസനപദ്ധതിമാപ്പില്‍ പള്ളി കാണാനില്ല, കത്തോലിക്കര്‍ സമരത്തില്‍

നഗരത്തിന്റെ വികസനപദ്ധതിമാപ്പില്‍ പള്ളി കാണാനില്ല, കത്തോലിക്കര്‍ സമരത്തില്‍

മുംബൈ: നഗരത്തിന്റെ വികസനമാപ്പില്‍ പല ആരാധനാലയങ്ങളും കാണാത്തതിനെതിരെ കത്തോലിക്കര്‍ പ്രക്ഷോഭത്തിലേക്ക്. മുംബൈ 214-2034 പദ്ധതിയ്‌ക്കെതിരെയാണ് സമാധാനപൂര്‍വ്വമായ സമരം. അയ്യായിരത്തോളം ആളുകള്‍ സമരത്തില്‍ പങ്കെടുത്തു.

നഗരത്തിലെ പല ആരാധനാലയങ്ങളും അടയാളപ്പെടുത്താതെയോ അല്ലെങ്കില്‍ തെറ്റായോ ആണ് അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് സമരക്കാര്‍ പറഞ്ഞു. ഇതിന്റെ അര്‍ത്ഥം ആരാധനാലയങ്ങളെല്ലാം അനധികൃതമായിട്ടാണ് പണിതിരിക്കുന്നതെന്നും അതെപ്പോള്‍ വേണമെങ്കിലും പൊളിച്ചുനീക്കാമെന്നുമാണ്. ഇതിനെതിരെയാണ് കൃത്യമായി ആരാധനാലയങ്ങളെ നഗരത്തിന്റെ റിവൈസ്ഡ് പ്ലാനില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ സമരം ചെയ്യുന്നത്. പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ സമരം ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു.

നാനൂറ് വര്‍ഷം പഴക്കമുള്ള മാഹിം ദേവാലയം കൃത്യമായല്ല അടയാളപ്പെടുത്തിയിരിക്കുന്നത്. ബോംബൈ കാത്തലിക് സഭാ ഫോറം പറഞ്ഞു. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരുടെ കാലം മുതല്‍ നഗരത്തില്‍ ക്രിസ്തീയ സാന്നിധ്യമുണ്ട്. 525,000 കത്തോലിക്കര്‍ നഗരത്തിലുണ്ട്.

ഞങ്ങളുടെ മതപരമായ സ്ഥലങ്ങള്‍ എങ്ങനെയാണ് പ്ലാനില്‍ അടയാളപ്പെടുത്താതെ പോയത് എന്ന കാര്യം മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. ഫോറം പ്രസിഡന്‌റ് ഡിസൂസ പറഞ്ഞു.

You must be logged in to post a comment Login