നഗരത്തില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് മില്‍വാവുക്കീ ആര്‍ച്ച്ബിഷപ്പ്

നഗരത്തില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് മില്‍വാവുക്കീ ആര്‍ച്ച്ബിഷപ്പ്

മില്‍വാവുക്കീ: നഗരത്തില്‍ അരങ്ങേറിയ പോലീസ് അക്രമണത്തെ മില്‍വാവുക്കീ ആര്‍ച്ച്ബിഷപ്പ് അപലപിച്ചു. ‘സ്വയം വേദനിപ്പിച്ച മുറിവെന്ന്’ പോലീസ് ആക്രമണത്തെ ആര്‍ച്ച്ബിഷപ്പ് വിശേഷിപ്പിച്ചു.

ആയുധം കൈവശം വച്ചയാള്‍ പോലീസിന് കീഴടങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് നഗരത്തില്‍ പ്രതിഷേദമുയര്‍ന്നത്.

അക്രമണം ഒരിക്കലും ക്ഷമിക്കാനാവാത്തതാണ്. ഇതിനെതിരെ പ്രതികരിക്കുകയെന്നത് ഓരോ അമേരിക്കന്‍ വംശജന്റെയും അവകാശമാണ്. എന്നാല്‍ കൊള്ള, തീവയ്പ്പ് തുടങ്ങി പ്രതിഷേദമുറകള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. ആര്‍ച്ച്ബിഷപ്പ് ജെറോം ഇ ലിസ്റ്റേച്ച്ക്കി പറഞ്ഞു.

നഗരത്തിലെ ആറ് ബിസിനസ്സ് സംരംഭങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയവര്‍ തീ വച്ചു നശിപ്പിച്ചു. ഇത്തരത്തിലുള്ള  പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് ആര്‍ച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു. പകരം സമാധാനം പുന:സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login