നദിയില്‍ വീണ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ച സെമിനാരി വിദ്യാര്‍ത്ഥിയെ കാണാതായി

നദിയില്‍ വീണ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ച സെമിനാരി വിദ്യാര്‍ത്ഥിയെ കാണാതായി

വിചിത: അര്‍ക്കാനാസ് നദിയില്‍ വീണ സ്ത്രീയെ രക്ഷിക്കുവാനായി പുഴയിലറിങ്ങിയ സെമിനാരിയനെ കാണാതായി. വിചിത രൂപത എല്ലാ വൈകുന്നേരങ്ങളിലും കാണാതായ സെമിനാരിയനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയാണ്. സെമിനാരിയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന 24 കാരനായ ബ്രിയാന്‍ ബെര്‍ഗ്ക്യാമ്പിനെയാണ് കാണാതായത്.

ജൂലൈ 9നാണ് ബെര്‍ഗ്ക്യാമ്പിനെ കാണാതായത്. ബെര്‍ഗ്ക്യാമ്പ് അന്ന് അര്‍ക്കനാസ് നദിയില്‍ നാലു കൂട്ടുകാര്‍ക്കൊപ്പം കയാക്കിങ്ങ് നടത്തിയിരുന്നു. ഇതിനിടെ  ബോട്ട് ശക്തിയായ വെള്ളപ്പാച്ചിലില്‍ ഇടിച്ച് സംഘത്തിലുണ്ടായിരുന്ന യുവതി തെറിച്ച് നദിയില്‍ വീണു. ഇവരെ രക്ഷിക്കുവാനായി ബെര്‍ഗ്ക്യാമ്പ് നദിയില്‍ ഇറങ്ങി. യുവതിയെ സുരക്ഷിതയായി ബോട്ടിലെത്തിച്ചെങ്കിലും ബെര്‍ഗ്ക്യാമ്പ് ചുഴിയില്‍ അകപ്പെടുകയായിരുന്നുവെന്ന് സെമിനാരി അധികൃതര്‍ വ്യക്തമാക്കി.

ഇദ്ദേഹത്തിനു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. സെന്റ് ആന്‍ കത്തോലിക്ക ദേവാലയത്തില്‍ എല്ലാ വെകുന്നേരങ്ങലിലും ബെര്‍ഗ്ക്യാമ്പിനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

You must be logged in to post a comment Login