നന്ദി, സന്തോഷം… വിശുദ്ധപദപ്രഖ്യാപനം ആഘോഷമാക്കാന്‍ മദറിന്റെ പിന്‍ഗാമികള്‍

നന്ദി, സന്തോഷം… വിശുദ്ധപദപ്രഖ്യാപനം ആഘോഷമാക്കാന്‍ മദറിന്റെ പിന്‍ഗാമികള്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി അംഗങ്ങള്‍ സന്തോഷത്തിലാണ്. മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തീയതി പുറത്തു വന്നതിന്റെ സന്തോഷം അറിയച്ചതോടൊപ്പം ദൈവത്തിന് നന്ദി പറയാനും മറന്നില്ല ഇവര്‍. കൊല്‍ക്കത്ത അതിരൂപതയുമായി ചേര്‍ന്ന് മദര്‍ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്ന ധന്യമുഹൂര്‍ത്തം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കല്‍ക്കത്തയിലുള്ള മദറിന്റെ പിന്‍ഗാമികള്‍.

കൃതജ്ഞതാബലിയോടെയായിരിക്കും ആഘോഷങ്ങള്‍ ആരംഭിക്കുക. സ്ഥലവും സമയവും തീയതിയുമൊന്നും ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നും കല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസഭയുടെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രേമ അറിയിച്ചു.

‘ഞങ്ങള്‍ സന്തോഷത്തിലാണ്. ഫ്രാന്‍സിസ് പാപ്പയോടും സര്‍വ്വോപരി ദൈവത്തോടും നന്ദി പറയുന്നു. മദര്‍ പഠിപ്പിച്ച സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ശുശ്രൂഷ അതുപോലെതന്നെ തുടര്‍ന്നു കൊണ്ടു പോകാന്‍ സാധിക്കണമെന്നാണ് ഞങ്ങള്‍ നിരന്തരം പ്രാര്‍ത്ഥിക്കുന്നത്’, സിസ്റ്റര്‍ പ്രേമ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login