” നന്ദി സിസ്റ്റര്‍! എന്നെ രക്ഷിച്ചതിന്!” ഫ്രം ജോര്‍ജ് ടൗണ്‍

” നന്ദി സിസ്റ്റര്‍! എന്നെ രക്ഷിച്ചതിന്!” ഫ്രം ജോര്‍ജ് ടൗണ്‍

Georgetown_pic1എട്ടാം വയസ്സില്‍ അനാഥനായതാണ് പാട്രിക്ക് ഡാലി എന്ന ഗുവാനക്കാരന്‍. ആ വര്‍ഷം തന്നെയാണ് അവന്റെ വലത്തെ കവിളില്‍ ഒരു ട്യൂമര്‍ വളര്‍ന്നു തുടങ്ങിയത്. ആദ്യം ചെറുതായിരുന്ന ആ മുഴ പിന്നെ വളര്‍ന്ന് ഒരു ചെറുനാരങ്ങയുടെ വലിപ്പമായി. പിന്നെ ഒരു ആപ്പിളിന്റെ വലിപ്പത്തില്‍ മൂക്കിനോടു ചേര്‍ന്ന്…

‘ആന മൂക്കന്‍!’ അങ്ങനെയാണ് മറ്റു കുട്ടികള്‍ എന്നെ കളിയാക്കി വിളിച്ചിരുന്നത്. എന്റെ മുഖത്ത് ആളുകള്‍ കണ്ടിരുന്നത് അത് മാത്രമാണെന്നത് എനിക്ക് വലിയ വേദനയുളവാക്കി’ ഡാലി പറയുന്നു. മാതാപിതാക്കളും സഹോദരിയും മരിച്ച ശേഷം ഒരു അമ്മായിയുടെ കൂടെയായിരുന്നു, താമസം. സ്‌കൂളില്‍ താമസിച്ചും, കൃഷിയെ കുറിച്ച് ക്ലാസുകളെടുത്തും ഒരു മെക്കാനിക്ക് ആകുന്നത് സ്വപ്നം കണ്ടും അവന്‍ വളര്‍ന്നു.

ഗുവാന, ജോര്‍ജ് ടൗണിലെ സെന്റ് ജോസഫ് മേഴ്‌സി ഹോസ്പിറ്റലില്‍ വച്ചു നടന്ന ഒരു ഹെല്‍ത്ത് ചെക്കപ്പാണ് അവന്റ ജീവിതം മാറ്റി മറിച്ചത്. അവിടെ വച്ച് അവന്‍ സിസ്റ്റര്‍ കാരെന്‍ സ്‌നൈഡറിനെ കണ്ടുമുട്ടി. ജോണ്‍ ഹോപ്കിന്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രീഷന്‍ ആയിരുന്നു, അവര്‍. സിസ്റ്റര്‍ അവനു വേണ്ടി എല്ലാം ചെയ്തു കൊടുത്തു. ഭീമാകരാമായ ആ ട്യൂമര്‍ നീക്കാനുള്ള സര്‍ജറി ഒരുക്കിക്കൊടുത്തു. ഗുയാനയില്‍ വച്ച് സര്‍ജറി നടത്തുകയെന്നത് അത്യന്തം അപകടം നിറഞ്ഞതും സങ്കീര്‍ണവുമാണെന്നറിഞ്ഞ സിസ്റ്റര്‍ അവന് ഒരു പാസ്‌പോര്‍ട്ടും യുഎസ് വിസയും വിമാന ടിക്കറ്റും സംഘടിപ്പിച്ചു കൊടുത്തു. ബാള്‍ട്ടിമോറിലെ ജോണ്‍ ഹോപ്കിന്‍സ് ആശുപത്രിയില്‍ സര്‍ജറി നടന്നു. ഒരു മാസത്തെ വിശ്രമത്തിനു ശേഷം ഡാലി സുഖം പ്രാപിച്ചു.

‘ഭീമാകാരമായ ട്യൂമര്‍ മാഞ്ഞ് വൃത്തിയായ മുഖം കണ്ണാടിയില്‍ നോക്കി ഡാലി പറയും: സിസ്റ്ററാണ് എന്നെ രക്ഷിച്ചത്. എന്റെ ജീവിതം മാറ്റിയത്.’.

You must be logged in to post a comment Login