നന്മ നിറഞ്ഞ മറിയമേയുടെ ശക്തി

നന്മ നിറഞ്ഞ മറിയമേയുടെ ശക്തി

എത്രയോ കാലങ്ങളായി നാം നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലുന്നു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തവണ ചൊല്ലിയിട്ടുള്ള പ്രാര്‍ത്ഥനകളില്‍ ഒന്നും അതുതന്നെയായിരിക്കും. പക്ഷേ അങ്ങനെ ചൊല്ലുമ്പോഴെല്ലാം നാം അതിന്റെ ശക്തി മനസ്സിലാക്കിയിട്ടുണ്ടോ..?

നന്മ നിറഞ്ഞ മറിയമേ എന്ന ജപം ദൈവവചനം കൊണ്ട് എഴുതപ്പെട്ടതാണ് എന്നതാണ് അതിന്റെ ഒരു പ്രത്യേകത. ആദ്യഭാഗം ഗബ്രിയേല്‍ മാലാഖ മറിയത്തോട് പറഞ്ഞത്. രണ്ടാമത്തെ ഭാഗമാകട്ടെ എലിസബത്ത് പ്രതിവചിച്ചത്. മൂന്നാമത്തെ ഭാഗം വലിയൊരു മധ്യസ്ഥ പ്രാര്‍ത്ഥനയാണ്.

അതുകൊണ്ടുതന്നെ വചനം ആവര്‍ത്തിക്കുമ്പോള്‍ പരിശുദ്ധാത്മാഭിഷേകം നിറയുന്നു. അത്ഭുതങ്ങള്‍ ഉണ്ടാകുന്നു. ദൈവികസംരക്ഷണം നമുക്ക് ലഭിക്കുന്നു. വിശ്വാസത്തോടെ അത് ജപിക്കുമ്പോള്‍ സര്‍വ്വഭയങ്ങളും നമ്മില്‍ നിന്ന് അകന്നുപോകുന്നു. ദൈവികാനുഗ്രഹങ്ങളുടെ സമൃദ്ധി അത് നമ്മുടെ ജീവിതത്തിലേക്ക് ഒഴുക്കുന്നു.

അതുകൊണ്ട് ഇനി മുതല്‍ കൂടുതല്‍ ഭക്തിയോടും വിശ്വാസത്തോടും തീവ്രതയോടും കൂടി നമുക്ക് നന്മനിറഞ്ഞ മറിയമേ എന്ന ജപം ചൊല്ലാം..

നന്മ നിറഞ്ഞ മറിയമേ
ബി

You must be logged in to post a comment Login