നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയുടെ ശക്തി വെളിപ്പെടുത്തി ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ്

നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയുടെ ശക്തി വെളിപ്പെടുത്തി ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ്

മത്സരം തുടങ്ങുന്നതിനു മുമ്പുള്ള പിരിമുറുക്കത്തില്‍ നിന്നും നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന തനിക്ക് മോചനം നല്‍കുന്നുവെന്ന് നീന്തലിലെ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് പറഞ്ഞു.

തന്റെ 15-ാമത്തെ വയസ്സിലാണ് അമേരിക്കന്‍ വംശജയായ കാത്തി ലെഡിക്കി ലണ്ടനില്‍ വച്ച് നടത്തിയ ഒളിംപിക്‌സിലെ വനിത വിഭാഗം 800-മീറ്റര്‍ ഫ്രീ സ്റ്റെല്‍ ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്.

ബെത്‌സെയ്ദയിലെ കത്തോലിക്ക സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ലെഡിക്കി 400-, 800-, 1500- മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഇനത്തില്‍ ലോക റെക്കോര്‍ഡ് നേടി. അതോടൊപ്പം 500-, 1000-, 1650 യാര്‍ഡ് ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ റെക്കോര്‍ഡ് സ്ഥാപിച്ച അമേരിക്കന്‍ വംശജ എന്ന ഖ്യാതിയും നേടി.

‘എല്ലാ മത്സരങ്ങളുടെ തുടക്കത്തിലും ഞാനൊരു പ്രാര്‍ത്ഥന ചൊല്ലും.നന്മ നിറഞ്ഞ മറിയമേ എന്ന മനോഹരമായ പ്രാര്‍ത്ഥന എനിക്ക് ആശ്വാസം പകരുന്ന ഒന്നാണ്.’ ലെഡിക്കി പറഞ്ഞു.

ഇത്തവണ റിയോ ഡി ജനീറോയില്‍ വച്ച് നടക്കുന്ന ഒളിംപിക്‌സില് 200-, 400-, 800-, മീറ്റര്‍ ഫ്രീ സ്റ്റെല്‍ ഇനത്തിലാണ് ലെഡിക്കി മത്സരിക്കുക.

You must be logged in to post a comment Login