‘നമുക്കു സായുധസംഘം വേണ്ട’

‘നമുക്കു സായുധസംഘം വേണ്ട’

ഇറാഖ്: തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ ക്രൈസ്തവ പട്ടാളം രൂപീകരിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ കല്‍ദായ പാത്രിയാര്‍ക്കീസ് ലൂയീസ് റാഫേല്‍ പ്രഥമന്‍ രംഗത്ത്. ഇത് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ മാത്രമേ സൃഷ്ടിക്കൂ എന്നും ദുരന്തങ്ങളായിരിക്കും അനന്തരഫലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ഒരു സൈന്യമുണ്ട്. അവരെ പിന്തുണക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എന്തൊക്കെ നേരിടേണ്ടി വന്നാലും ക്രിസ്ത്യാനികളെ പൂര്‍ണ്ണമായും ഉന്‍മൂലനം ചെയ്യാന്‍ സാധിക്കില്ല. ക്രൈസ്തവരോടൊപ്പം തന്നെ മുസ്ലീം ന്യൂനപക്ഷവിഭാഗങ്ങളും പീഡനത്തിനിരകളാകുന്നുണ്ട്. എല്ലാവരുമൊന്നിച്ചുള്ള കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login