‘നമ്മള്‍ സഹോദരങ്ങള്‍’

‘നമ്മള്‍ സഹോദരങ്ങള്‍’

ഹവാന: ‘നമ്മള്‍ സഹോദരങ്ങളാണ്, നമ്മള്‍ ഒരേ മാമോദീസയാണ് മുങ്ങിയത്. നമ്മള്‍ ബിഷപ്പുമാരാണ്. നമ്മുടെ സഭകളെക്കുറിച്ചാണ് നമ്മള്‍ സംസാരിച്ചത്’, റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാട്രിയാര്‍ക്ക് കിരിളുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍.

മെക്‌സിക്കോയിലേക്കുള്ള യാത്രക്കിടെ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെത്തിയാണ് മാര്‍പാപ്പ പാട്രിയാര്‍ക്ക് കിരിലുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച തുറവിയുള്ളതും ആധികാരികതയുള്ളതുമായി മാര്‍പാപ്പ വിശേഷിപ്പിച്ചു. തങ്ങള്‍ പങ്കുവെച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചതോടൊപ്പം പാട്രിയാര്‍ക്ക് കിറിലിന്റെ എളിമയെയും സാഹോദര്യത്തെയും ഐക്യത്തിനു വേണ്ടിയുള്ള തീവ്രമായ ആഗ്രഹത്തെയും മാര്‍പാപ്പ പ്രശംസിച്ചു.

സ്വകാര്യകൂടിക്കാഴ്ചക്കു ശേഷം ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍, മറ്റു രാജ്യങ്ങളുമായുള്ള സഹകരണം എന്നിവ സംബന്ധിച്ച സംയുക്ത പ്രസ്താവനയില്‍ ഇരുവരും ഒപ്പുവെച്ചു. ദാരിദ്യം. കുടുംബജീവിതം നേരിടുന്ന വെല്ലുവിളികള്‍ , ദയാവധം, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.

You must be logged in to post a comment Login