നമ്മുടെ സഭ വളര്‍ച്ചയിലേക്ക്..

നമ്മുടെ സഭ വളര്‍ച്ചയിലേക്ക്..

2100 ല്‍ മതവിശ്വാസം ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നായിരുന്നു ചില പഠനങ്ങള്‍ പറഞ്ഞിരുന്നത്. ആശങ്കയുളവാക്കുന്ന വാര്‍ത്തയായിരുന്നു അത്. പക്ഷേ അതൊരു തെറ്റായ പഠനമാണെന്ന് തെളിയിക്കുന്ന വിധത്തില്‍ ഇതാ ചില പഠനങ്ങള്‍ പുറത്തുവന്നിരിക്കുന്നു. 2050 ആകുമ്പോഴേയ്ക്കും 1.6 ബില്യന്‍ കത്തോലിക്കാ വിശ്വാസികള്‍ ലോകത്ത് കാണുമെന്നാണ് ഈ കണക്കുകള്‍ പറയുന്നത്.

ഇതനുസരിച്ച് പറയുന്നത് കത്തോലിക്കാവിശ്വാസികളുടെ എണ്ണം 1970 ല്‍ ഉള്ളതിന്റെ ഇരട്ടിയായി ഇന്ന് മാറിയിരിക്കുന്നു എന്നാണ്. 1950 ല്‍ കത്തോലിക്കാവിശ്വാസികളുടെ എണ്ണം 437 മില്യന്‍ ആയിരുന്നത് 1970 ല്‍ എത്തിയപ്പോള്‍ 650 മില്യനായി. ബ്രസീല്‍, മെക്‌സിക്കോ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെ സഭ വളര്‍ച്ചയുടെ കാര്യത്തില്‍ മുമ്പന്തിയിലാണ്. ഫ്രാന്‍സ്, സ്‌പെയ്ന്‍, ഇറ്റലി, പോളണ്ട് എന്നി വിടങ്ങളില്‍ സഭയിലേക്ക് കടന്നുവരുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.

അതുപോലെ ആഫ്രിക്കന്‍ രാജ്യങ്ങളിലെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 2040 ഓടെ 460 മില്യനായി മാറും. 2030 ആകുമ്പോഴേക്കും യൂറോപ്പിലെ കത്തോലിക്കാവിശ്വാസികളെക്കാള്‍ കൂടുതല്‍ വിശ്വാസികള്‍ ആഫ്രിക്കയില്‍ നിന്നായിരിക്കുമത്രെ.

ബി

You must be logged in to post a comment Login