നമ്മെ നരകത്തിലാക്കാന്‍ ഈ പാപങ്ങള്‍ക്ക് കഴിയും…?

നമ്മെ നരകത്തിലാക്കാന്‍ ഈ പാപങ്ങള്‍ക്ക് കഴിയും…?

പാപം എല്ലായ്‌പ്പോഴും ഗൗരവത്തിലുള്ളതാണ്. അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് നിങ്ങള്‍ അറിയുന്നില്ലേ നിങ്ങള്‍ വഞ്ചിതരാകരുത് എന്നാണ് വിശുദ്ധ പൗലോസിന്റെ ഓര്‍മ്മപ്പെടുത്തല്‍.

ഇങ്ങനെയാണെങ്കിലും ദൈവകൃപയാല്‍ നമുക്ക് പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും യേശുക്രിസ്തുവില്‍ രക്ഷ നേടുകയും ചെയ്യാന്‍ കഴിയും. ഇതിന് ആദ്യം നമുക്ക് വേണ്ടത് പാപങ്ങളെക്കുറിച്ചുള്ള ബോധ്യവും രക്ഷ പ്രാപിക്കണം എന്നുള്ള ആഗ്രഹവുമാണ്. ക്രിസ്തുവില്‍ പുതുജീവിതമാണ് നമുക്ക് വേണ്ടത്.

ഏതാനും ചില പാപങ്ങളെക്കുറിച്ചുള്ള വിവരണമാണ് ചുവടെ കൊടുക്കുന്നത്. ഇതില്‍ ചില പാപങ്ങളെക്കുറിച്ച് നമുക്ക് വേണ്ടത്ര അറിവുണ്ടായിരിക്കുകയില്ല. നിസ്സാരമായിട്ടായിരിക്കാം നാം ഇവയെ കണക്കിലെടുക്കുന്നത്. എന്നാല്‍ നിസ്സാരമെന്ന് നാം കരുതുന്ന ഈ പാപങ്ങള്‍ പോലും സ്വര്‍ഗ്ഗപ്രവേശനത്തിന് തടസ്സമായി മാറും എന്നതാണ് സത്യം.

നുണ പറച്ചില്‍

നുണയാണ് നാം അവഗണിച്ചുകളയുന്ന ഒരു പാപം. അത്ര ഗൗരവം നാം അതിന് പലപ്പോഴും കൊടുക്കാറില്ല. പക്ഷേ നുണ എപ്പോഴും പാപമാണ്. അത് തെറ്റുമാണ്. സാത്താന്റെ നാവാണ് നുണ. അതുകൊണ്ടാണ് സാത്താനെ നുണയുടെ പിതാവ് എന്ന് ക്രിസ്തു വിളിക്കുന്നത്. നമ്മുടെ ആത്മാവിനെ നശിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ് നുണ പറച്ചില്‍ എന്ന കാര്യം മറക്കാതിരിക്കാം ആത്മീയ മനുഷ്യര്‍ പോലും സ്വന്തം കാര്യസാധ്യത്തിനും മറ്റൊരാളെ കുരുക്കിലാക്കാനും നുണ പറയുന്നവരായുണ്ട്.

ലൈംഗിക അധാര്‍മ്മികത

ലൈംഗികമായ അശുദ്ധിയില്‍ നിന്ന് ഓടിയൊളിക്കാന്‍ ബൈബിള്‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ട്. മറ്റെല്ലാ പാപങ്ങളും ശരീരത്തിന് വെളിയില്‍ ചെയ്യുമ്പോഴും ലൈംഗികപാപങ്ങള്‍ ശരീരത്തില്‍ തന്നെയാണ് ചെയ്യുന്നത്. തന്റെ ശരീരത്തിന് എതിരായാണ് ഒരുവന്‍ അത്തരത്തിലുള്ള പാപം ചെയ്യുന്നത്. അഗമ്യഗമനം പാടില്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന വിശുദ്ധ ഗ്രന്ഥം വിഷയാസക്തിയോടെ നോക്കുന്നതുപോലും പാപമാണെന്നും പറയുന്നുണ്ട്.

മോഷണം

അനുവാദമില്ലാതെ ഉടമസ്ഥന്റെ ഏത് സാധനസാമഗ്രികളും കൈവശമാക്കുന്നത് മോഷണമാണ്. എല്ലാ തരത്തിലുള്ള മോഷണവും പാപമാണ്. കോപ്പി റൈറ്റ് ആക്ട് പ്രകാരമുള്ള ചലച്ചിത്രങ്ങളും ഗാനങ്ങളുമെല്ലാം അനുവാദമില്ലാതെയും നിയമപ്രകാരമല്ലാതെയും നാം പകര്‍ത്തുന്നുണ്ടെങ്കില്‍ അതുപോലും മോഷണമാണ്.പാപമാണ്.

മദ്യപാനം

മദ്യപാനം ഒരു പാപമാണ്. സ്വര്‍ഗ്ഗരാജ്യപ്രവേശനം നമുക്ക് നിഷിദ്ധമാകുന്നതിനുള്ള കാരണങ്ങളിലൊന്ന് മദ്യപാനമാണ്. പലരും സ്വകാര്യതകളില്‍ മദ്യപിക്കുന്നവരാണ്. ഫാഷനെന്ന നിലയില്‍ മദ്യപിക്കുന്നവരാണ്. ചടങ്ങുകളില്‍ മദ്യപിക്കുന്നവരാണ്.

അത്യാര്‍ത്തി

ചിലര്‍ക്ക് എത്ര കിട്ടിയാലും ആര്‍ത്തി തീരില്ല. അത് ഭക്ഷണമോ പണമോ ധനമോ മാത്രമായിരിക്കണമെന്നില്ല. ആഗ്രഹത്തിന്റെ അതിര് കടക്കുന്നത് എന്തും അത്യാര്‍ത്തിയാണ്. ചില മുതലാളിമാരെ കണ്ടിട്ടില്ലേ തൊഴിലാളികള്‍ എത്ര കണ്ട് അദ്ധ്വാനിച്ചാലും പോരായെന്ന് പറയുന്നവര്‍. എത്ര നന്നായി ചെയ്താലും അവരെ അഭിനന്ദിക്കാന്‍ മടിക്കുന്നവര്‍.ഒന്നുമില്ലായ്മയുടെ തങ്ങളുടെ ഭൂതകാലം മറന്ന് ജീവിക്കുന്നവരും അത്യാര്‍ത്തിക്കാരാണ്. അര്‍ഹതപ്പെട്ട വേതനമോ ന്യായമായ തൊഴില്‍ അവകാശങ്ങളോ നല്കാതെ പീഡിപ്പിച്ച് പണിയെടുപ്പിക്കുന്നതും മുതലാളിമാരുടെ അത്യാര്‍ത്തിയാണ്. തൊഴിലാളികളുടെ കണ്ണീര് സ്വര്‍ഗ്ഗരാജ്യത്ത് അവരുടെ പ്രവേശനത്തിന് തടസമായി നിന്നേക്കാം. അവര്‍ തെറ്റ് തിരുത്തുന്നില്ലെങ്കില്‍.

പ്രതികാരം

മറ്റുള്ളവരോട് പ്രതികാരം വച്ചുപുലര്‍ത്തുന്നതും അവരുടെ നാശം ആഗ്രഹിക്കുന്നതും ദൈവതിരുസന്നിധിയില്‍ ഇഷ്ടമാകാത്ത കാര്യങ്ങളാണ്. ആത്മീയനേതാക്കന്മാരും പ്രസ്ഥാനങ്ങളും പോലും പരസ്പരം പ്രതികാരം വച്ചുപുലര്‍ത്തുന്ന ദയനീയ സാഹചര്യവും നമുക്കിടയിലുണ്ട് . പ്രതികാരം ചെയ്യേണ്ടത് നമ്മളല്ല, നമ്മുടെ പ്രതികാരം ദൈവത്തിന് വിട്ടുകൊടുത്തേക്കുക. ശത്രുക്കളോട് ക്ഷമിക്കാനാണ് ദൈവം നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാതെ ശത്രുവിന്റെ പ തനത്തില്‍ സന്തോഷിക്കാനല്ല.

കൊലപാതകം

ദൈവം സ്വന്തം ഛായയില്‍ സൃഷ്ടിച്ച മനുഷ്യന്റെ ജീവന്‍ കവര്‍ന്നെടുക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. കൊലപാതകത്തിന്റെ വിവിധ രൂപങ്ങള്‍ നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരൂ. അബോര്‍ഷനും ദയാവധവും ഉള്‍പ്പടെ പലതും. ഇവയെല്ലാം സ്വര്‍ഗ്ഗരാജ്യപ്രവേശനത്തിന് തടസമായി മാറും.

ബി

You must be logged in to post a comment Login