നരേന്ദ്ര മോദിക്ക് മീററ്റിലെ ക്രൈസ്തവരുടെ കത്ത്

മീററ്റ്: നൂറുകണക്കിന് ക്രൈസ്തവര്‍ ചേര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവമതപീഡനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. ജൂണില്‍ ഹിന്ദുക്കള്‍ ബൈബിള്‍ കത്തിച്ചതും അടുത്തകാലത്ത് വൈദികനെ മര്‍ദ്ദിച്ചതും സെമിത്തേരി കൈയേറിയതുമായ സംഭവങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതും കത്തില്‍ പരാമര്‍ശിച്ചു. ഫാ. ജോണ്‍ ഐസക്കിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ക്രൈസ്തവര്‍ പ്രക്ഷോഭം നടത്തി.

You must be logged in to post a comment Login