നല്ലകള്ളനെപ്പോലെ ക്രിസ്തുവിന് സ്വയം വിട്ടുകൊടുക്കുക; ഫ്രാന്‍സിസ് പാപ്പ

നല്ലകള്ളനെപ്പോലെ ക്രിസ്തുവിന്  സ്വയം വിട്ടുകൊടുക്കുക; ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തു തന്റെ പരിത്രാണകര്‍മ്മം പൂര്‍ത്തിയാക്കുന്നത് തന്നോടുകൂടെ കുരിശില്‍ തറയ്ക്കപ്പെട്ട രണ്ട് കള്ളന്മാരുമായി സംഭാഷണത്തിലേര്‍പ്പെടുമ്പോഴാണ്. ഇതിലൂടെ മനുഷ്യരുടെ ദുരിതങ്ങള്‍ക്ക് അതീതമാണ് ദൈവകരുണയെന്നും, സഹനങ്ങളുടെ നിമിഷങ്ങളില്‍ ദൈവം നമ്മോട് കരുണയോടും ക്ഷമയോടും കൂടി ഇടപെടുമെന്നും അവിടുന്ന് നമുക്ക് കാണിച്ചു തന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

നല്ല കള്ളനൊപ്പമുള്ള കള്ളന്‍ കുരിശില്‍ കിടന്ന് യേശുവിനോട് നീ ക്രിസ്തുവല്ലേയെന്നും, യേശുവിനോട് സ്വയം രക്ഷപെട്ടതിനു ശേഷം തങ്ങളെകൂടി രക്ഷപെടുത്തുവാനും അയാള്‍ ക്രിസ്തുവിനോട് ആവശ്യപ്പെടുന്നു. മരണത്തിന്റെ താഴ്‌വരയില്‍ കഴിയുന്ന മനുഷ്യനെ രക്ഷിക്കാന്‍ യേശുവിന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവ് കൂടിയാണ് കള്ളന്റെ കരച്ചിലിലൂടെ നമുക്ക് വ്യക്തമാകുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

കരുണയുടെ ജൂബിലി വര്‍ഷം ആഘോഷിക്കുന്ന അവസരം എല്ലാവര്‍ക്കും, നന്മയുള്ളവര്‍ക്കും, അല്ലാത്തവര്‍ക്കും, ആരോഗ്യമുള്ളവര്‍ക്കും, ദുരിതമനുഭവിക്കുന്നവര്‍ക്കുമെല്ലാം കരുണയും അനുഗ്രഹവും ജീവിതത്തില്‍ സ്വീകരിക്കുന്നതിനുള്ള സമയമാണ്. പാപ്പ കൂട്ടിച്ചേര്‍ത്തു.

നല്ല കള്ളന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്ന വ്യക്തിയാണ്. അയാള്‍ ദൈവത്തോട് കുരിശല്‍ കിടന്ന് തന്നെയും പറുദീസായില്‍ പ്രവേശിക്കാന്‍ അനുവദിക്കണമേയെന്ന് യാചിക്കുന്നു. പ്രാണവേദനയുടെ മധ്യത്തിലും യേശു അയാളോട് നീ ഇന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും എന്ന് പറയുന്നു. ഇതിലൂടെയാണ് യേശു പാപികളെ രക്ഷിക്കുക എന്ന തന്റെ ദൗദ്യം പൂര്‍ത്തിയാക്കുന്നത്. മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളി പോലും തന്നെത്തന്നെ ക്രിസ്തുവിന് സമര്‍പ്പിച്ചപ്പോള്‍ ക്രിസ്തീയതയുടെ പ്രതിരൂപമായി മാറി. പാപ്പ പറഞ്ഞു.

You must be logged in to post a comment Login