നല്ലവനായ ദൈവത്തിന് വേണ്ടി ആത്മാക്കളെ നേടുമ്പോഴുണ്ടാകുന്ന പീഡകള്‍

നല്ലവനായ ദൈവത്തിന് വേണ്ടി ആത്മാക്കളെ നേടുമ്പോഴുണ്ടാകുന്ന പീഡകള്‍

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലാണ് വിശുദ്ധ ജോണ്‍ വിയാനി ജീവിച്ചിരുന്നത്. വൈദികരുടെ മാധ്യസ്ഥനായിട്ടാണ് അദ്ദേഹത്തെ സഭ വണങ്ങുന്നത്. അദ്ദേഹത്തിന് തുടര്‍ച്ചയായി സാത്താനില്‍ നിന്ന് ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളതായി ചില സംഭവങ്ങള്‍ തെളിയിക്കുന്നു.

ഒരിക്കല്‍ അദ്ദേഹത്തിന്റെ സഹോദരി വിയാനിയുടെ ഇടവകദേവാലയത്തിന്റെ സമീപത്തുള്ള വീട്ടില്‍ രാത്രിയില്‍ ഉറങ്ങുകയായിരുന്നു. അസ്വഭാവികമായ ഒരു ശബ്ദം കേട്ടാണ് അവള്‍ ഞെട്ടിയുണര്‍ന്നത്. ഭിത്തി കുലുങ്ങുന്നതുപോലെ അവള്‍ക്ക് തോന്നി. അവള്‍ വിയാനിയുടെ അടുക്കലേക്ക് ചെന്നു.

അപ്പോള്‍ വിശുദ്ധന്‍ അവളോട് പറഞ്ഞു.

എന്റെ കുഞ്ഞേ നീ പേടിക്കേണ്ട. അത് ആ സാത്താന്റെ പണികളാണ്. അവന്‍ നിന്നെ ഒരിക്കലും ഉപദ്രവിക്കില്ല. അവന്‍ എന്നെ പലവട്ടം പലരീതിയില്‍ ഉപദ്രവിക്കുന്നുണ്ട്. അവന്‍ എന്നെ കഴിഞ്ഞദിവസം മുറിയിലൂടെ വലിച്ചിഴച്ചു. ഇതൊന്നും കണ്ട് നീ പേടിക്കേണ്ട. നല്ലവനായ ദൈവത്തിന് വേണ്ടി ആത്മാക്കളെ നേടുമ്പോള്‍ ഇങ്ങനെയെല്ലാം സംഭവിക്കും.

കുമ്പസാരത്തിന് വേണ്ടി തന്റെ ജീവിതം മുഴുവന്‍ ചെലവഴിച്ച വ്യക്തി കൂടിയായിരുന്നുവല്ലോ ജോണ്‍ വിയാനി? അനേകം ആത്മാക്കളെ കുമ്പസാരത്തിലൂടെ ദൈവത്തിന് നേടിക്കൊടുക്കാന്‍ വിശുദ്ധന് സാധിച്ചിട്ടുണ്ട്. അതിന്റെ ദേഷ്യം സാത്താന്‍ പലവിധത്തില്‍ വിയാനിയോട് ചെയ്തുവെന്ന് മാത്രം.

മറ്റൊരിക്കല്‍ അദ്ദേഹം കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കവെ അദ്ദേഹത്തിന്റെ മുറി മുഴുവന്‍ തീപിടിച്ചതായി വിവരം വന്നു. ഇതും സാത്താന്റെ ഒരു ആക്രമണമായി പൊതുവെ വിശ്വസിക്കുന്നു.

ബി

You must be logged in to post a comment Login