നല്ലൊരു കത്തോലിക്കാ വൈദികനാകാന്‍ ചില എളുപ്പവഴികള്‍

നല്ലൊരു കത്തോലിക്കാ വൈദികനാകാന്‍ ചില എളുപ്പവഴികള്‍

വിളവധികമാണെന്നും വേലക്കാര്‍ ചുരുക്കമാണെന്നുമാണ് ബൈബിള്‍ ഓര്‍മ്മപ്പെടുത്തുന്നത്. വിളഭൂമിയിലേക്ക് അയ്ക്കപ്പെടാന്‍ വേലക്കാരെ അയ്ക്കാന്‍ വിളവിന്റെ നാഥനോട് പ്രാര്‍ത്ഥിക്കണമെന്നും ബൈബിള്‍ പറയുന്നുണ്ട്.

ഇങ്ങനെ അയ്ക്കപ്പെടുന്ന വേലക്കാര്‍ എപ്രകാരമായിരിക്കണം? അവരുടെ പ്രത്യേകതകള്‍ എന്തായിരിക്കണം? ഒരു വൈദികനാകാന്‍ ഒരാള്‍ തീരുമാനിക്കുമ്പോള്‍ ആ വ്യക്തിയ്ക്ക് എന്തെല്ലാം സവിശേഷതകള്‍ ഉണ്ടായിരിക്കണം?

ഇതാ വൈദികവിദ്യാര്‍ത്ഥികളും ഒപ്പം വൈദികരും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങള്‍.

വൈദികവിദ്യാര്‍ത്ഥികള്‍ ആദ്യം മനസ്സിലാക്കേണ്ടത് തങ്ങളുടെ ഓരോ വാക്കും ഓരോ പ്രവൃത്തിയും ദൈവശാസ്ത്രത്തിന്റെയും രാഷ്ട്രീയസാമൂഹ്യസാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ പൊതുജനം വിലയിരുത്തുമെന്നാണ്.

സത്യം പഠിപ്പിക്കാന്‍ നിയുക്തരായവരാണ് അവര്‍. അല്ലാതെ സത്യത്തിന്റെ ഭാഷ്യമല്ല അവര്‍ പഠിപ്പിക്കേണ്ടത്.സത്യം തന്നെയാണ്. ആ സത്യത്തിന് വേണ്ടി ത്യാഗം അനുഷ്ഠിക്കാനും സഹിക്കാനും അവര്‍ തയ്യാറായിരിക്കണം. വിമര്‍ശനങ്ങളെ ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറാകണം.
ലോകം നല്കുന്ന പല വിധത്തിലുള്ള സുഖസൗകര്യങ്ങളോട് അകലം പാലിക്കാന്‍ കഴിയണം. അത് ധനം, പ്രശസ്തി, അധികാരം എന്നിവയെല്ലാമാകാം ചെറിയ ബഡ്ജറ്റില്‍ ജീവിക്കാന്‍ കഴിയണം.

ഇടവകകളില്‍ നിന്ന് ഇടവകകളിലേക്ക് സേവനത്തിനായി യാത്രചെയ്യാന്‍ മടി പറയരുത്. വിശ്വാസത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ കഴിയണം. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വന്തം ആവശ്യങ്ങളെ വെട്ടിച്ചുരുക്കാന്‍ കഴിയണം.

ഇടവകജനങ്ങളുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങളില്‍ ഒരേ പോലെ പങ്കുചേരാന്‍ വൈദികര്‍ക്കാകണം. സഭാ പ്രബോധനങ്ങളോട് വിധേയത്വം ഉണ്ടായിരിക്കണം. സുവിശേഷമായിരിക്കണം അവരുടെ ആദ്യ റഫറന്‍സ് ഗ്രന്ഥം. വ്യക്തിപരമായ സ്‌നേഹം അതിനോട് ഉണ്ടായിരിക്കണം.

ദൈവത്തിനും സുവിശേഷത്തിനും കീഴടങ്ങാന്‍ അവര്‍ സന്നദ്ധരായിരിക്കണം. ഓരോ ദിവസവും ദൈവേഷ്ടത്തിന് സ്വയം വിട്ടുകൊടുക്കാന്‍ കഴിയണം. വിശുദ്ധമായ ജീവിതം നയിക്കാന്‍ കടപ്പെട്ടവരാണ് അവര്‍. വിശുദ്ധിയുടെ പാഠങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും വേണം.

പ്രതിബന്ധങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വരുമ്പോഴും ദൈവകൃപയാല്‍ അവയെല്ലാം അതിജീവിക്കാന്‍ ഈവിധത്തില്‍ ജീവിക്കുന്ന പുരോഹിതര്‍ക്ക് സാധിക്കും. അതുതന്നെയാണ് പൗരോഹിത്യത്തിന്റെ വിലയും അര്‍ത്ഥവും.

ബി

You must be logged in to post a comment Login