നല്ല സമരിയാക്കാരന്‍ വെറുമൊരു ഉപമ മാത്രമല്ല, മറിച്ചൊരു ജീവിത രീതിയാണെന്ന് മാര്‍പാപ്പ

നല്ല സമരിയാക്കാരന്‍ വെറുമൊരു ഉപമ മാത്രമല്ല, മറിച്ചൊരു ജീവിത രീതിയാണെന്ന് മാര്‍പാപ്പ

വത്തിക്കാന്‍: നല്ല സമരിയക്കാരന്റെ ഉപമ ബൈബിളില്‍ വായിക്കാവുന്ന ഒരധ്യായം മാത്രമല്ല. അതൊരു ജീവിതശൈലി കൂടിയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച കുര്‍ബാന മദ്ധ്യേ പറഞ്ഞു.

നല്ല സമരിയാക്കാരന്‍ ചൂണ്ടിക്കാണിക്കുന്നത് പുതിയൊരു ജീവിതമാണ്. ആ ജീവിതത്തിലെ ശ്രദ്ധാകേന്ദ്രം നമ്മളല്ല. മറിച്ച് നമുക്കു ചുറ്റും കഷ്ടതയനുഭവിച്ച് ജീവിക്കുന്ന ഓരോരുത്തരുമാണ്. പാപ്പ പറഞ്ഞു.

നമുക്ക് ഈ ജീവിതരീതി സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ആവാം. എന്നാല്‍ നല്ലസമരിയാക്കാരന്റെ ജീവിതരീതിഅത്ര എളുപ്പമുള്ള ഒന്നല്ല. അത് നമ്മുടെ വിശ്വാസത്തെ വെല്ലുവിളിക്കും. പാപ്പ കൂട്ടിച്ചേര്‍ത്തു. കാരണം പ്രവൃത്തി കൂടാതെയുള്ള വിശ്വാസം നിര്‍ജ്ജീവമാണ്.

നമ്മുടെ വിശ്വാസം പുതിയ അര്‍ത്ഥ തലങ്ങളിലേക്ക് എത്തി ഫലം പുറപ്പെടുവിക്കുന്നത് നാം ചെയ്യുന്ന നല്ല പ്രവര്‍ത്തികളിലൂടെയാണ്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയ വിശ്വാസികളോടായി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login