നവംബറില്‍ പുറത്തിറങ്ങാനൊരുങ്ങി ബനഡിക്ട് XVIമന്റെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ്

നവംബറില്‍ പുറത്തിറങ്ങാനൊരുങ്ങി ബനഡിക്ട് XVIമന്റെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ്

വത്തിക്കാന്‍ സിറ്റി: ബനഡിക്ട് പതിനാറാമന്റെ പുതിയ പുസ്തകം, ജര്‍മ്മന്‍ മാധ്യമപ്രവര്‍ത്തകനായ പീറ്റര്‍ സീവാള്‍ഡുമായി നടത്തിയ അഭിമുഖത്തിന്റെ ഇംഗ്ലീഷ് പതിപ്പ് നവംബറില്‍ പുറത്തിറക്കും.

ബ്ലൂംസ്‌ബെറി പബ്ലിക്കേഷന്‍സ് പുറത്തിറക്കിറക്കുന്ന പുസ്തകം “ലാസ്റ്റ് ടെസ്റ്റമെന്റ്” എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത് ട്വിക്കെന്‍ഹാമിലെ സെന്റ് മേരീസ് യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്ര ലക്ചററായ ജേക്കബ് ഫിലിപ്പ്‌സാണ്.

പാപ്പ സ്ഥാനത്തു നിന്നും ബനഡിക്ട് പതിനാറാമന്‍ വിരമിച്ച് ഏതാനും മാസങ്ങള്‍ക്കു ശേഷം സീവാള്‍ഡിന് നല്കിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപമാണ് പുസ്‌കതം. റോമന്‍ ക്യൂരിയയിലെ അഴിച്ചുപണി, പാപ്പ സ്ഥാനത്തുനിന്നുമുള്ള തന്റെ പിന്‍വാങ്ങല്‍, ഫ്രാന്‍സിസ് പാപ്പയുടെ അവരോധനം, തുടങ്ങി തന്റെ ബാല്യം മുതല്‍ റോമില്‍ എത്തിയതു വരെയുള്ള കാര്യങ്ങള്‍ ബുക്കില്‍ പരാമര്‍ശിക്കുന്നു.

You must be logged in to post a comment Login