നവംബറില്‍ മാര്‍പാപ്പ കെനിയ സന്ദര്‍ശിക്കുമോ?

നവംബറില്‍ മാര്‍പാപ്പ കെനിയ സന്ദര്‍ശിക്കുമോ?

kenyaആഫ്രിക്കന്‍ രാജ്യങ്ങളായ ഉഗാണ്ട, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് തുടങ്ങിയവ ഫ്രാന്‍സിസ് മാര്‍പാപ്പ നവംബറില്‍ സന്ദര്‍ശിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ കെനിയ സന്ദര്‍ശിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.കെനിയ സന്ദര്‍ശിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും വത്തിക്കാനില്‍ നിന്ന് ഔദ്യോഗികമായി ഇതേക്കുറിച്ച് തീരുമാനം അറിയിച്ചിട്ടില്ല. എന്നാല്‍ അടുത്ത ആഴ്ചയില്‍ ഇതേസംബന്ധിച്ച് വ്യക്തമായ വിശദീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉഗാണ്ടയ്ക്കും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിനും പിന്നാലെ ഒടുവിലാണ് കെനിയയുടെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. പ്രിഫെക്ച്ചര്‍ ഓഫ് ദ പേപ്പല്‍ ഹൗസ്‌ഹോള്‍ഡ് വെബ്‌സൈറ്റ് വിളംബരം ചെയ്തിരുന്ന തീയതികള്‍ നവംബര്‍ 27 മുതല്‍ 29 വരെയാണ്. എന്നാല്‍ ഇപ്പോള്‍ അത് നവംബര്‍ 25 മുതല്‍ 30 വരെ ആക്കിയിരിക്കുന്നു.

You must be logged in to post a comment Login