നവമാധ്യമങ്ങള്‍ വിവേകത്തോടെ ഉപയോഗിക്കണം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള നവമാധ്യമങ്ങള്‍ വിവേകത്തോടെ ഉപയോഗിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ സാങ്കേതിക വിദ്യകള്‍ അത്യന്തം അപകടകാരികളാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള ആശയവിനിമയ ദിനത്തോടനുബന്ധിച്ചു നടത്തിയ സന്ദേശത്തിലായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശം.സാങ്കേതിക വിദ്യകളില്‍ നാം കൈവരിച്ച പുരോഗതി ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ്. ഇമെയിലുകളും ടെക്‌സ്റ്റ് മെസേജുകളും മറ്റെമെല്ലാം ആശയവിനിമയത്തിനുള്ള ഉപാധികളാണ്. സാങ്കേതിക വിദ്യകളല്ല ആശയവിനിമയത്തിന്റെ ആഴവും പരപ്പും അളക്കുന്നത്. മറിച്ച്, മനുഷ്യമനസ്സാണ്.

വിഭാഗീയതയും വിദ്വേഷവും വളര്‍ത്താന്‍ സാമൂഹിക മാധ്യമങ്ങളുപയോഗിക്കുന്നവരെ ഫ്രാന്‍സിസ് പാപ്പ വിമര്‍ശിച്ചു. നമ്മുടെ വാക്കുകളും പ്രവര്‍ത്തികളും വ്യക്തികളെയോ സ്ഥാപനങ്ങളെയോ രാഷ്ട്രങ്ങളെയോ മുറിവേല്‍പ്പിക്കുന്ന വിധത്തിലുള്ളതാകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കമ്പ്യൂട്ടര്‍ ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും തമാശരൂപേണ മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login