നവാഭിഷിക്തരുമായി ഡൊമിനിക്കന്‍സിന്റെ എണ്ണൂറാം വാര്‍ഷികം

നവാഭിഷിക്തരുമായി ഡൊമിനിക്കന്‍സിന്റെ എണ്ണൂറാം വാര്‍ഷികം

ഹോങ്കോങ്: ചൈനയിലെ ഡൊമിനിക്കന്‍ പ്രോവിന്‍സിന്റെ എണ്ണൂറാം വാര്‍ഷികം നാല് വൈദികരെ അഭിഷേകം ചെയ്തും ഒരു ഡീക്കന് പട്ടം നല്കിയും
ആഘോഷിച്ചു. നാലു വൈദികരില്‍ ഒരാള്‍ ചൈനക്കാരനും ഒരാള്‍ കൊറിയനും ഒരാള്‍ ബര്‍മ്മക്കാരനുമാണ്. അഭിഷേകച്ചടങ്ങുകളില്‍ ഹോംങ് കോങ് ബിഷപ് കര്‍ദിനാള്‍ ജോണ്‍ ടോംങ് ഹോന്‍ കാര്‍മ്മികത്വം വഹിച്ചു .

1631 ല്‍ ആണ് ചൈനയില്‍ ഡൊമിനിക്കന്‍സഭ സുവിശേഷപ്രഘോഷണദൗത്യം ഏറ്റെടുത്തത്. പോപ്പ് ഹോണോറിയസ് മൂന്നാമനായിരുന്നു ഇതിന് അനുവാദം നല്കിയ്ത്
1859 ല്‍ ആയിരുന്നു തായ് വാനില്‍ ഡൊമിനിക്കന്‍സ് എത്തിയത്. 1861 ല്‍ ഹോംങ് കോഗിലും എത്തി. ഹോംങ് കോങ് ആണ് ഡൊമിനിക്കന്‍സിന്റെ ഈസ്‌റ്റേണ്‍ പ്രൊവിന്‍സിന്റെ അടിസ്ഥാനകേന്ദ്രം ഹോംങ് കോഗാണ്.

You must be logged in to post a comment Login