നശിപ്പിക്കപ്പെടുന്ന മനുഷ്യജീവനുകള്‍ നീതിക്കായി സ്വര്‍ഗത്തോട് വിലപിക്കുന്നു ഫിലിപ്പിന്‍സ് ബിഷപ്പ് സോക്രട്ടിസ് വില്ലിഗാസ്

നശിപ്പിക്കപ്പെടുന്ന മനുഷ്യജീവനുകള്‍ നീതിക്കായി സ്വര്‍ഗത്തോട് വിലപിക്കുന്നു ഫിലിപ്പിന്‍സ് ബിഷപ്പ് സോക്രട്ടിസ് വില്ലിഗാസ്

മനില: ഭൂമിയില്‍ ഇല്ലാതാക്കപ്പെടുന്ന എല്ലാ മനുഷ്യജീവനും സ്വര്‍ഗത്തോട് നീതിക്കുവേണ്ടി അപേക്ഷിക്കുകയാണെന്ന് ഫിലിപ്പിന്‍സ് കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സോക്രട്ടിസ് വില്ലിഗാസ്.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടക്കുന്ന മനുഷ്യഹത്യക്കെതിരെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗര്‍ഭഛിദ്രം, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തുടങ്ങി മനുഷ്യജീവനെ നശിപ്പിക്കുന്ന എല്ലാ നടപടികളും തെറ്റാണ്. ഇങ്ങനെ നഷ്ടമാകുന്ന ജീവനുകള്‍ സ്വര്‍ഗത്തില്‍ നീതിക്കായി വിലപിക്കുന്നു. അവര്‍ക്ക് നീതി ലഭിക്കുകതന്നെ ചെയ്യും. മനുഷ്യജീവന്‍ എല്ലാക്കാലത്തും സംരക്ഷിക്കപ്പെടണമെന്നും ബിഷപ്പ് പറഞ്ഞു.

പത്ത് ആഴ്ചയ്ക്കുള്ളില്‍ ഫിലിപ്പിന്‍സില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3500 ല്‍ അധികമാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

മയക്കുമരുന്ന് കടത്തിയതിനാണ് കൂടുതല്‍ പേരെയും പോലീസ്‌ വെടിവച്ചുകൊന്നത്. ഇവരെ വെടിവെച്ചുകൊല്ലുകയല്ല വേണ്ടത്, മറിച്ച് ദൈവത്തിന്റെ കാരുണ്യം അവരിലേക്ക് എത്തുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നാം ചെയ്യേണ്ടതെന്നും ബിഷപ്പ് സോക്രട്ടിസ് വില്ലിഗാസ് പ്രസ്താവനയില്‍ ഓര്‍മ്മപ്പെടുത്തി.

You must be logged in to post a comment Login