നാം എന്തുകൊണ്ടാണ് വിശ്വാസം കൈമാറുന്നത്?

നാം എന്തുകൊണ്ടാണ് വിശ്വാസം കൈമാറുന്നത്?

ആകയാല്‍ നിങ്ങള്‍ പോയി സകലജനതകളെയും ശിഷ്യപ്പെടുത്തുവിന്‍ എന്നാണ് യേശുവിന്റെ കല്പന( മത്താ 28:19). യഥാര്‍ത്ഥ ക്രിസ്ത്യാനിയായ ആരും വിശ്വാസം പകര്‍ന്നുനല്കാന്‍ അധ്യാപകര്‍, അജപാലകര്‍, മിഷനറിമാര്‍ എന്നിവര്‍ക്ക് മാത്രമായി വിട്ടുനല്കുകയില്ല.

നമ്മള്‍ മറ്റുള്ളവര്‍ക്ക് ക്രിസ്തു ആണ്. മറ്റുള്ളവരിലേക്ക് ദൈവം വന്നുചേരണമെന്ന് ഓരോ യഥാര്‍ത്ഥ ക്രിസ്ത്യാനിയും ആഗ്രഹിക്കുന്നുവെന്നൂകൂടി അതിന് അര്‍ത്ഥമുണ്ട്. ആ വ്യക്തി തന്നോടുതന്നെ ഇങ്ങനെ പറയുന്നു. കര്‍ത്താവിന് എന്നെ ആവശ്യമുണ്ട്. എനിക്ക് മാമ്മോദീസായും സ്ഥൈര്യലേപനവും നല്‍കപ്പെട്ടിട്ടുണ്ട്. ദൈവത്തെപ്പറ്റി അറിയാനും സത്യത്തിന്റെ അറിവിലേക്ക് വരാനും ( 1 തിമോ 2:46) ചുറ്റുമുള്ളവരെ സഹായിക്കാന്‍ എനിക്ക് കടമയുണ്ട്.
( അവലംബം: യൂകാറ്റ്)

You must be logged in to post a comment Login