നാം ഒറ്റയ്ക്ക് പോവേണ്ട യാത്രകൾ

Jomonനാം ഒറ്റയ്ക്ക് പോവേണ്ട ചില യാത്രകളുണ്ട് , ഒരായിരം പേരെ കൂടെകൊണ്ടുപോയാലും ഒടുവിൽ തനിച്ചു അവസാനിക്കേണ്ട യാത്രകൾ …..പകലിന്റെ ദൈർഘ്യമോ,രാത്രിയുടെ രൌദ്രമോ തെല്ലും ദയ കാണിക്കാത്ത ഇടങ്ങളിലാണ് നാം സഞ്ചരിക്കേണ്ടത് … വരണ്ട നാവിനെ കബളിപ്പിക്കാൻ ഒരു തുള്ളി അഴുക്കു ചാലിലെ നനവ്‌ പോലും കാണാത്ത മരുഭൂമിയിലൂടെയാണ് ഇടയ്ക്ക് കടന്നു പോവുന്നത് …. ഓർമ്മകൾ പോലും ആഗ്രഹിച്ചാൽ പെയ്യാത്ത ഇടങ്ങളുണ്ട് … ഓർത്തെടുക്കാൻ ശ്രമിച്ചാലോ കണ്ണിൽ തെളിയുന്നത് ഇനി ഒരിക്കലും ഓർത്തെടുക്കേണ്ടെന്ന് കരുതിയ ചില അപ്രസകത ഭാഗങ്ങൾ ആവും …. ഈ യാത്ര മുടക്കാനോ, നീട്ടി വയ്ക്കാനോ കഴിയില്ലെന്നറിയുമ്പോൾ പാതി വഴിക്ക് ഉപേക്ഷിക്കാൻ പോലും ആവാതെ നമ്മൾ മനസില്ലാ മനസോടെ നടന്നു തുടങ്ങും . അപ്പോൾ ഓർക്കുക , നിനക്ക് മുന്നേ നടന്നവനെ , കാരണം അവൻ പറയുന്നു
”നിങ്ങൾക്ക് കൂടാരമടിക്കുന്നതിനു സ്ഥലം അന്വേഷിച്ചുകൊണ്ട് അവിടുന്ന് നിങ്ങൾക്ക് മുൻപേ നടന്നിരുന്നു . നിങ്ങൾക്കു വഴി കാട്ടുവാനായി അവിടുന്ന് രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്ക് മുൻപേ സഞ്ചരിച്ചിരുന്നു.” – നിയമാവർത്തനം : 1 :33 ..

You must be logged in to post a comment Login