‘നാം സുവിശേഷം എഴുതേണ്ടവര്‍: ‘ ഫ്രാന്‍സിസ് പാപ്പാ

‘നാം സുവിശേഷം എഴുതേണ്ടവര്‍: ‘ ഫ്രാന്‍സിസ് പാപ്പാ

യേശു ക്രിസ്തുവും അപ്പോസ്തലന്മാരും ചേര്‍ന്ന് ആരംഭിച്ച കരുണയുടെ ദൗത്യം ഇപ്പോഴും അപൂര്‍ണമാണെന്നും അത് എഴുതി പൂര്‍ത്തിയാക്കേണ്ടത് നാം ഓരോരുത്തരുമാണെന്നും ഫ്രാന്‍സിസ് പാപ്പാ. ദൈവ കാരുണ്യ ഞായര്‍ ദിനത്തില്‍ സംസാരിക്കുകയായിരുന്നു, പാപ്പാ.

‘സുവിശേഷം ദൈവ കാരുണ്യത്തിന്റെ പുസ്തകമാണ്. അത് വായിക്കാനും വീണ്ടും വീണ്ടും വായിക്കാനും ഉള്ളതാണ്. കാരണം. യേശുവിന്റെ പ്രവര്‍ത്തികളെല്ലാം ദൈവപിതാവിന്റെ കരുണയുടെ പ്രകാശനങ്ങളാണ്.’ പാപ്പാ തുടര്‍ന്നു, ‘കരുണയുടെ സുവിശേഷം ഇപ്പോഴും ഒരു തുറന്ന പുസ്തകമാണ്. അതില്‍ കാരുണ്യപ്രവര്‍ത്തികളും സ്‌നേഹപ്രവര്‍ത്തികളും എഴുതപ്പെട്ടു കൊണ്ടേയിരിക്കുന്നു’.

‘ജീവിക്കുന്ന സുവിശേഷ രചയിതാക്കളാകാനാണ് നമ്മുടെ വിളി. കരുണയുടെ ആത്മീയവും ഭൗതികവുമായ പ്രവര്‍ത്തികള്‍ ചെയ്തു കൊണ്ടാണ് നാം അനുദിനം സുവിശേഷം എഴുതേണ്ടത്. ഇതാണ് ക്രൈസ്തവന്റെ അടയാളം.’ പാപ്പാ പറഞ്ഞു.

You must be logged in to post a comment Login