നാഗാലാന്റ്- മണിപ്പൂര്‍ അതിര്‍ത്തിതര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മെത്രാന്മാര്‍

നാഗാലാന്റ്- മണിപ്പൂര്‍ അതിര്‍ത്തിതര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മെത്രാന്മാര്‍

James-Thoppil copyകൊഹിമ: മണിപ്പൂര്‍ ആര്‍ച്ച് ബിഷപ് ഡൊമിനിക് ലൂമനും കൊഹിമ ബിഷപ് ജെയിംസ് തോപ്പിലും അതിര്‍ത്തിത്തര്‍ക്കം രമ്യതയോടെ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഒരുമേശയ്ക്ക് ചുറ്റുമിരുന്ന് ക്രിസ്തീയ കാഴ്ചപ്പാടോടെ വിഷയം ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പരിഹരിക്കപ്പെടാനാവാത്തതായി പ്രശ്‌നങ്ങളൊന്നുമില്ല. സംവാദമാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. സൗത്തേണ്‍ അന്‍ഗാമി പബ്ലിക് ഓര്‍ഗനൈസേഷെന്റെയും മാവോ കൗണ്‍സിലിന്റെയും പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ നിന്ന് രമ്യതയോടെ സമാധാനപരമായ തീരുമാനം എടുക്കണമെന്നും മെത്രാന്മാര്‍ ആവശ്യപ്പെട്ടു

You must be logged in to post a comment Login