നാമകരണ നടപടിക്രമം: സുതാര്യമായ പുതിയ നിയമം മാര്‍പാപ്പ അംഗീകരിച്ചു

നാമകരണ നടപടിക്രമം: സുതാര്യമായ പുതിയ നിയമം മാര്‍പാപ്പ അംഗീകരിച്ചു

വത്തിക്കാന്‍ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായി ധനസമാഹരണം, ധനവ്യയം എന്നീ കാര്യങ്ങളെ പരിഷ്‌കരിച്ചു കൊണ്ടുള്ള പുതിയ നിയമത്തിന് ഫ്രാന്‍സിസ് പാപ്പാ അംഗീകാരം നല്‍കി. പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ അംഗീകാരം മൂന്നു വര്‍ഷത്തേക്കായിരിക്കും.

വിശുദ്ധരുടെ നാമകരണ നടപടികളുടെ ഭാഗമായുള്ള ധന സമാഹരണവും വ്യയവും, പ്രത്യേകിച്ച് റോമന്‍ ഘട്ടം’ എന്നറിയപ്പെടുന്ന സുപ്രധാനമായ ഘട്ടത്തില്‍, ഇനി ഈ പുതിയ നിയമം അനുസരിച്ചായിരിക്കും. രൂപതാതലത്തില്‍ തുടങ്ങുന്ന സുദീര്‍ഘമായ നാമകരണ നടപടി വലിയ അധ്വാനവും ആയിരക്കണക്കിന് പേജുകളുള്ള രേഖകള്‍ അടങ്ങുന്ന
നടപടിക്രമമാണ്.

ധനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുകയാണ് ഈ പുതിയ നിയമത്തിന്റെ ഉദ്ദേശ്യം. അനാവശ്യ ധനവ്യയം ഒഴിവാക്കുക, ധനം ദുര്‍വ്യയം ചെയ്യുന്നത് തടയുക, നടപടി അവസാനിക്കുമ്പോള്‍ മിച്ചം വരുന്ന പണം അര്‍ഹര്‍ക്കായി വീതിച്ച് കടം വീട്ടുക തുടങ്ങിയവയാണ് ഈ നിയമം ലക്ഷ്യം വയ്ക്കുന്നത്. ഇവ കൂടാതെ, നടപടികള്‍ക്കായി ലഭിക്കുന്ന സൗജന്യ സംഭാവനകള്‍ അടങ്ങുന്ന സോളിഡാരിറ്റി ഫണ്ട് സമാരണവും ഈ നിയമം ലക്ഷ്യമിടുന്നു.

 

ഫ്രേസര്‍

You must be logged in to post a comment Login