നാലു ബസലിക്കകള്‍ കഥാപാത്രങ്ങളാകുന്ന 3ഡി വിസ്മയമൊരുങ്ങി…..

നാലു ബസലിക്കകള്‍ കഥാപാത്രങ്ങളാകുന്ന 3ഡി വിസ്മയമൊരുങ്ങി…..

വത്തിക്കാന്‍: വത്തിക്കാനിലെ നാലു മേജര്‍ ബസലിക്കകളുടെ സൗന്ദര്യം 3ഡി രൂപത്തില്‍ ജനങ്ങളുടെ മുന്നിലേക്കെത്തുന്നു.സ്‌കൈ ടിവിയുമായി ചേര്‍ന്നാണ് വത്തിക്കാന്‍ ടെലിവിഷന്‍ സെന്റര്‍ പുതിയ ഡോക്യുമെന്ററി ഒരുക്കിയത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയോടൊപ്പം വത്തിക്കാനിലെ സെന്റ് ജോണ്‍ ലാറ്ററന്‍, സെന്റ് മേരി മേജര്‍, സെന്റ് പോള്‍സ് എന്നീ ബസലിക്കകളുടെ സൗന്ദര്യം ഡോക്യുമെന്ററി രൂപത്തില്‍ പ്രദര്‍ശനത്തിനെത്തും.

‘സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് ദ പേപ്പല്‍ ബസലിക്കാസ്’ ഓഫ് റോം’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. കൊസെറ്റ ലഗാനി എന്ന സ്ത്രീസംവിധായികയുടെ സംവിധാനമികവിലാണ് ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്.

നാലു ബസലിക്കകള്‍ മാത്രമാണ് കഥാപാത്രങ്ങള്‍. ജനങ്ങള്‍ ഇതു വരെ കാണാത്ത കാഴ്ചയുടെ വിസ്മയമായിരിക്കുമിതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. നാലു ബസലിക്കകളുടെയും അകത്തളങ്ങളും വിവിധ വശങ്ങളില്‍ നിന്നുള്ള കാഴ്ചകളും അവയുടെ ഭംഗി ഒട്ടും ചോരാതെ തന്നെ ഒപ്പിയെടുക്കുക എന്ന വെല്ലുവിളിയായിരുന്നു ഇവര്‍ക്കു മുന്നിലുണ്ടായിരുന്നത്.

90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണം രണ്ടാഴ്ച കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. സന്ദര്‍ശകരുടെ തിരക്കില്ലാത്ത സമയമായിരുന്നു ഇത്. ഡോക്യുമെന്ററി ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.

You must be logged in to post a comment Login