നാല്പതുവര്‍ഷം മുമ്പത്തെ കുറ്റം,ആരോപണം രണ്ട് വര്‍ഷം മുമ്പ്..ഇപ്പോള്‍ കുറ്റ വിമുക്തന്‍

നാല്പതുവര്‍ഷം മുമ്പത്തെ കുറ്റം,ആരോപണം രണ്ട് വര്‍ഷം മുമ്പ്..ഇപ്പോള്‍ കുറ്റ വിമുക്തന്‍

സിഡ്‌നി:.നാല്പതുവര്‍ഷംമുമ്പ് അഞ്ച് ആണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ രണ്ടു വര്‍ഷംമുമ്പ് കുറ്റാരോപിതനായ ഓസ്‌ട്രേലിയായിലെ ബിഷപ് മാക്‌സ് ഡേവിസിനെ കാത്തലിക് ബിഷപ്‌സ് ഓഫ് ഓസ്‌ട്രേലിയ ഡിഫന്‍സ് ഫോഴ്‌സ് കുറ്റവിമുക്തനാക്കി. 1969 നും 1972 നും ഇടയില്‍ ഡോര്‍മിറ്ററി മാസ്റ്ററായി സേവനം ചെയ്ത് വരവെയാണ് കേസിന് ആസ്പദമായസംഭവം നടന്നത്. എഴുപതാം വയസിലാണ് ആരോപണംനേരിട്ടത്.

ബ്രദര്‍ മാക്‌സ് തന്നെ ദുരുപയോഗം ചെയ്തുവെന്നായിരുന്നു വിചാരണയില്‍മുന്‍ വിദ്യാര്‍ത്ഥി ആരോപിച്ചത്. എന്നാല്‍ താന്‍ ബ്രദര്‍ എന്ന് അറിയപ്പെടാറില്ലെന്നും ഏതെങ്കിലും സഭയിലെ അംഗമല്ല താന്‍ എന്നും ബിഷപ് മാക്‌സ് അറിയിച്ചു. ഇര ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടേക്കാം പക്ഷേ അതില്‍ ബിഷപ് മാക്‌സിന്ഉത്തരവാദിത്തമില്ലെന്നാണ് തീരുമാനമുണ്ടായത്.

എന്നാല്‍ വൈദികനോ സഭയിലെ ഏതെങ്കിലും ജോലിക്കാരോ ലൈംഗികമായിദുരുപയോഗം നടത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം പോലീസിനെ അറിയിക്കണമെന്നും നിയമപരമായ സഹായംതേടുന്നതിന് എല്ലാ വിധ പിന്തുണയുംനല്കുമെന്നും ഓസ്‌ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി.

You must be logged in to post a comment Login