നാളെ ഓശാന ഞായര്‍, വിശുദ്ധ വാരം ആരംഭിക്കുകയായി

നാളെ ഓശാന ഞായര്‍, വിശുദ്ധ വാരം ആരംഭിക്കുകയായി

വിനയത്തിന്റെയും ലാളിത്യത്തിന്റെയും രാജാവായി യേശു കഴുതപ്പുറത്ത് എഴുന്നെള്ളി വരുന്ന ഓശാന ഞായര്‍ വീണ്ടും വരുന്നു.  ദാവീദിന്റെ പുത്രന് ഓശാന പാടുന്ന നാവുകള്‍.. ജയ് ആരവങ്ങള്‍.. അതെ, നാളെ ഓശാന ഞായര്‍.

ഓശാന ഞായര്‍ ദിനമായ നാളെ രാവിലെ പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും  പ്രത്യേക തിരുക്കര്‍മ്മങ്ങളും നടക്കും. അമ്പതുനോമ്പിന്റെ ഏറ്റവും വിശിഷ്ടമായ ദിനങ്ങളിലേക്കാണ് നാളെ ലോകം പ്രവേശിക്കുന്നത്.

വിശുദ്ധ വാരത്തിന് ആരംഭം കുറിച്ചുകൊണ്ടാണ് ഓശാനഞായര്‍ ആചരിക്കുന്നത്.  ഇനിയുള്ള ദിനങ്ങള്‍ കൂടുതലായ ഭക്തിയുടെയും പ്രാര്‍ത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയുമായിരിക്കും.

You must be logged in to post a comment Login