നാളെ ഭരണങ്ങാനത്ത് പ്രധാന തിരുനാള്‍

നാളെ ഭരണങ്ങാനത്ത് പ്രധാന തിരുനാള്‍

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് നാളെ കൊടിയിറങ്ങും. നാളെയാണ് പ്രധാന തിരുനാള്‍. പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 8.30 വരെ തീര്‍ത്ഥാടനദേവാലയത്തില്‍ തുടര്‍ച്ചയായ വിശുദ്ധ ബലി. രാവിലെ 7.15 ന് തീര്‍ത്ഥാടനകേന്ദ്രത്തില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കും. 7.30 ന് ഇടവകദേവാലയത്തില്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. രാവിലെ പതിനൊന്നിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുനാള്‍ റാസ അര്‍പ്പിച്ച് സന്ദേശം നല്കും. ഉച്ചക്ക് 12 ന് തിരുനാള്‍ ജപമാല പ്രദക്ഷിണം.

You must be logged in to post a comment Login