നാളെ സീറോ മലബാര്‍ സഭാ ദിനാഘോഷം

നാളെ സീറോ മലബാര്‍ സഭാ ദിനാഘോഷം

എറണാകുളം: ദുക്‌റാന തിരുനാള്‍ ദിനമായ നാളെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭ ദിനാഘോഷം നടക്കും. രാവിലെ 9.45 ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പതാക ഉയര്‍ത്തും. തുടര്‍ന്ന് സെന്റ് തോമസ് ദിന സന്ദേശം നല്കും.

വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളുമായി അദ്ദേഹം ആശയവിനിമയം നടത്തും. റവ.ഡോ ജോര്‍ജ് മഠത്തിപ്പറമ്പില്‍ മോഡറേറ്ററായിരിക്കും. തുടര്‍ന്ന് മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ റാസകുര്‍ബാന. ആര്‍ച്ച് ബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി വചനസന്ദേശം നല്കും.

ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതുസമ്മേളനത്തില്‍ പിയു തോമസ്, ദയാബായി എന്നിവര്‍ കാരുണ്യവര്‍ഷ സന്ദേശം നല്കും. ഫാ.ജോസ് തച്ചില്‍, ഫാ. സെബാസ്റ്റ്യന്‍ തുരുത്തേല്‍ എന്നിവര്‍ക്ക് വൈദികരത്‌ന ബഹുമതി നല്കും.

You must be logged in to post a comment Login