നാളെ സെപ്തംബര്‍ 11 അമേരിക്കയിലെ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാര്‍ഷികം

നാളെ സെപ്തംബര്‍ 11 അമേരിക്കയിലെ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാര്‍ഷികം

അമേരിക്ക: നാളെ സെപ്തംബര്‍ 11. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് നാളെ പതിനഞ്ച് വയസ് പൂര്‍ത്തിയാകുന്നു.

ഇതോട് അനുബന്ധിച്ച് അറബ് വേള്‍ഡ് കമ്മ്യൂണിറ്റി പ്രസ്താവന പുറപ്പെടുവിച്ചു. പരസ്പരമുള്ള ഭീതിയുടെയും മുന്‍വിധിയുടെയും ഭിത്തികള്‍ ഭേദിച്ച് മതങ്ങള്‍ തമ്മില്‍ കൈകോര്‍ത്ത് നീങ്ങി സമാധാനം വളര്‍ത്തണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു .

സൗഹാര്‍ദ്ദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പങ്കുവയ്ക്കണമെന്ന് ഇറ്റലിയിലെ അലയന്‍സ് ഓഫ് സിവിലൈസേഷനും ആവശ്യപ്പെട്ടു. മുസ്ലീങ്ങള്‍ ഈദ് തിരുനാള്‍ ആഘോഷിക്കുന്ന വേളയില്‍ ഇറ്റലിയിലെ മോസ്‌ക്കുകള്‍ എല്ലാവര്‍ക്കുമായി തുറന്നിടും.

You must be logged in to post a comment Login