നാസി തടങ്കല്‍പ്പാളയത്തെ അതിജീവിച്ച അവസാന പുരോഹിതനും യാത്രയായി

നാസി തടങ്കല്‍പ്പാളയത്തെ അതിജീവിച്ച അവസാന പുരോഹിതനും യാത്രയായി

ഓച്ച്ട്രപ്പ്: കുപ്രസിദ്ധമായ ഡാച്ചു തടങ്കല്‍പ്പാളയത്തിന്റെ ദുരിതങ്ങളെ അതിജീവിച്ച അവസാന വൈദികന്‍ ഫാ. സ്‌കിപേഴ്‌സ് 102 ാം വയസില്‍ അന്തരിച്ചു. 1940 ലാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്.

അദ്ദേഹത്തെ അടച്ച ജയിലില്‍ നിരവധി വൈദികരുണ്ടായിരുന്നു. തടവുകാരോട് ദീനാനുകമ്പ ഉണ്ടായിരുന്ന ഇദ്ദേഹം അവരുടെ കുമ്പസാരം കേള്‍ക്കുകയും അവരൊടൊപ്പം വിശുദ്ധ ബലി അര്‍പ്പിക്കുകയും ചെയ്തു. കൂറ്റന്‍ ജയിലിന്റെ ഇരുമ്പുഗെയ്റ്റില്‍ എന്ന് എഴുതിവച്ചിരുന്നത് ജോലി നിങ്ങളെ സ്വതന്ത്രരാക്കും എന്നായിരുന്നു. ജയിലിലെ മറ്റ് വൈദികരെപോലെ ഫാ.സ്‌കിപേഴ്‌സും കഠിനമായി ജോലി ചെയ്തു.

അക്കാലത്ത് നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളും അച്ചന്‍ പില്ക്കാലത്ത് പങ്കുവച്ചിട്ടുണ്ട്. യുദ്ധാനന്തരം അദ്ദേഹം തന്റെ സേവനമേഖലയിലേക്ക് മടങ്ങിപ്പോയി.

You must be logged in to post a comment Login