നിങ്ങളുടെ പ്രാര്‍ത്ഥനകളെയും പ്രവര്‍ത്തനങ്ങളെയും സഭ വിലമതിക്കുന്നു; സന്യാസിനികളോട് ഫ്രാന്‍സിസ് പാപ്പ

നിങ്ങളുടെ പ്രാര്‍ത്ഥനകളെയും പ്രവര്‍ത്തനങ്ങളെയും സഭ വിലമതിക്കുന്നു; സന്യാസിനികളോട് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: പൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ്പിച്ചു കൊണ്ടുള്ള നിങ്ങളുടെ ജീവിതത്തെ സഭ വളരെയധികം വിലമതിക്കുന്നു. സുവിശേഷത്തിന്റെ പാതയിലേക്ക് ഇന്നത്തെ സ്ത്രീ പുരുഷന്‍മാരെ കൊണ്ടു വരാനുള്ള നിയങ്ങളുടെ പ്രയത്‌നങ്ങളെയും പ്രാര്‍ത്ഥനയെയും സഭ പരിഗണിക്കുന്നു. ധ്യാനാത്മകജീവിതം നയിക്കുന്ന കന്യാസ്ത്രീകള്‍ക്കായി ഫ്രാന്‍സിസ് പാപ്പ പുറത്തിറക്കിയ പുതിയ പ്രബോധനത്തില്‍പറഞ്ഞു.

‘ധ്യാനനിരതരായ കന്യാസ്ത്രീകളില്ലായിരുന്നുവെങ്കില്‍ എങ്ങനെയാകുമായിരുന്നു സഭ’ എന്ന് പാപ്പ ചോദിച്ചു. എന്നാല്‍ സമാധാനപരമായി ധ്യാനാത്മക ജീവിതം നയിക്കുന്ന എല്ലാവര്‍ക്കും സൂക്ഷമമായ ചില പ്രലോഭനങ്ങളിലേക്ക് വീണു പോകും. ഡെസേര്‍ട്ട് ഫാദേഴ്‌സിന്റെ ഭാഷയില്‍
‘മദ്ധ്യാഹ്ന പിശാച്’ ആണ് ഇതില്‍ ഏറ്റവും വലുത്. ഉന്മേഷമില്ലായ്മ, തളര്‍ച്ച, ചെയ്യുന്ന പ്രവര്‍ത്തികള്‍ ദിനചര്യയായി  തോന്നുന്നതെല്ലാം മദ്ധ്യാഹ്ന പിശാചിന്റെ പ്രവര്‍ത്തനങ്ങളാണെന്ന്
പാപ്പ പറഞ്ഞു.

ഇന്നത്തെ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ക്കും നമ്മുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനാകുമെന്ന് പാപ്പ സന്യാസിനികളോട് പറഞ്ഞു. സന്യാസിനികള്‍ ഇന്നത്തെ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ നിന്നും തീര്‍ത്തും മുക്തരല്ല. കമ്യൂണിറ്റി ആവശ്യപ്പെടുന്ന സാഹോദര്യത്തിന് സമയം കണ്ടെത്താതെ ചെയ്യുന്ന ഓരോ കാര്യങ്ങളും സാമൂഹ്യ നന്മയ്ക്ക് ഉപകരിക്കുന്നതുതാണോ എന്ന് വിവേകത്തോടെ ചിന്തിച്ചു വേണം സാമൂഹ്യമാധ്യമങ്ങളില്‍ ഓരോ പ്രവര്‍ത്തികളിലും ഏര്‍പ്പെടുവാന്‍ എന്ന് പാപ്പ പുതിയ പ്രബോധനത്തില്‍ പറഞ്ഞു.

“സീക്ക് ദി ഫെയ്‌സ് ഓഫ് ഗോഡ്” അഥവ “വല്‍ട്ടം ഡെയി ക്വായിരെരെ” എന്ന പേരില്‍ ജൂലൈ 22നാണ് പാപ്പ പുതിയ പ്രബോധനം പുറത്തിറക്കിയത്. ധ്യാനാത്മകമായ സന്യാസജീവിതമെന്നത് പരിശുദ്ധാത്മാവ് സഭയില്‍ വളര്‍ത്തിക്കൊണ്ടു വരുന്ന വിലമതിക്കാനും ഒഴിച്ചുകൂടാനുമാവാത്ത അമൂല്യ സമ്മാനമാണ്. പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login