‘നിങ്ങളുടെ വോട്ട് തിന്‍മക്കായിരിക്കരുത്’

‘നിങ്ങളുടെ വോട്ട് തിന്‍മക്കായിരിക്കരുത്’

മനില: തിരഞ്ഞെടുപ്പില്‍ ആരും തിന്‍മക്ക് വോട്ടു ചെയ്യരുതെന്ന് ഫിലിപ്പീന്‍സ് ബിഷപ്പുമാരുടെ ആഹ്വാനം. ‘സത്യസന്ധതയില്ലാത്തവരെയും, വഞ്ചന നിറഞ്ഞവരെയും, സ്വാര്‍ത്ഥമതികളെയും പാവങ്ങളോട് പരിഗണനയില്ലാത്തവരെയും നമുക്ക് പുറത്തു നിര്‍ത്താം’, ബിഷപ്പുമാര്‍ പറഞ്ഞു.

രാജ്യത്തെ വോട്ടര്‍മാര്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി വോട്ടു ചെയ്യണം. നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്ന, പാവപ്പെട്ടവരുടെ അഭ്യുന്നതിക്കായി പ്രവര്‍ത്തിക്കുന്ന നേതാക്കളെയാണ് നമുക്കാവശ്യം. തെറ്റായ രീതിയില്‍ അധികാരത്തിലെത്തിയ ആര്‍ക്കും ആ സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും ബിഷപ്പുമാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

മെയ് 9 നാണ് ഫിലിപ്പീന്‍സിലെ പൊതുതെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കോഴയും അഴിമതിയും അക്രമ പരമ്പരകളും
ഫിലിപ്പീന്‍സില്‍ സര്‍വ്വസാധാരണമാണ്. 2013 ല്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന്റെ ദിവസം മാത്രം 9 പേരാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു മാത്രം 60 പേര്‍ കൊല്ലപ്പെട്ടിരുന്നു.

You must be logged in to post a comment Login