നിങ്ങളുടെ ഹൃദയം ജീവിതത്തില്‍ പരാജയപ്പെട്ടവര്‍ക്ക് തുറന്നു കൊടുക്കുവിന്‍; ഫ്രാന്‍സിസ് പാപ്പ

നിങ്ങളുടെ ഹൃദയം ജീവിതത്തില്‍ പരാജയപ്പെട്ടവര്‍ക്ക് തുറന്നു കൊടുക്കുവിന്‍; ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നോര്‍സിയ ഭൂകമ്പ ബാധിതര്‍ക്ക് ഞായറാഴ്ചയിലെ തന്റെ ത്രികാലപ്രാര്‍ത്ഥനകള്‍ക്കു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും തന്റെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു. അവരെ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹവും പാപ്പ തന്റെ വാക്കുകളില്‍ പ്രകടിപ്പിച്ചു.

ശബ്ദിക്കാന്‍ കഴിയാത്തവര്‍ക്ക് ദൈവം ഇന്ന് ശബ്ദം നല്‍കുന്നു. അതോടൊപ്പം പാവങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, അഭയാര്‍ത്ഥികള്‍, എന്നിവരുടെ കഷ്ടതകളും വ്യാകുലതകളും നമ്മുടേതാക്കി മാറ്റുന്നതിനും അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു. ഫ്രാന്‍സിസ് പാപ്പ വിശ്വാസികളോട് പറഞ്ഞു.

ഈ ലോകത്തിന്റെ തിന്മകള്‍ അഹങ്കാരവും പൊങ്ങച്ചവുമാണ്. നാം നമ്മെത്തന്നെ താഴ്ത്തുമ്പോള്‍ ദൈവം നമ്മെ ഉയര്‍ത്തും. പാപ്പ പറഞ്ഞു. തന്നെത്തന്നെ താഴ്ത്തിക്കൊണ്ട് വിനീത ഹൃദയരാകാന്‍ വിശ്വാസികളോട് പാപ്പ ആഹ്വാനം ചെയ്തു. അതോടൊപ്പം, മനുഷ്യര്‍ നല്‍കുന്ന സമ്മാനത്തിനായി ആഗ്രഹിക്കാതെ ദൈവം നല്‍കുന്ന നിത്യ ജീവിതത്തിനായി ഒരുങ്ങുവാനും പാപ്പ വിശ്വാസികളോട് പറഞ്ഞു.

You must be logged in to post a comment Login